യുഡിഎഫ് എൽഡിഎഫ് പോരാട്ടത്തിനപ്പുറം കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ നടക്കുന്നത് കേരള കോൺഗ്രസുകളുടെ അഭിമാന പോരാട്ടമാണ്. ഇടത് വലതുമുന്നണികളിലായി കേരള കോൺഗ്രസുകൾ മത്സരത്തിനിറങ്ങുമ്പോൾ കോൺഗ്രസുകാരെ സംബന്ധിച്ചും തിരഞ്ഞെടുപ്പിൽ വലിയ വാശി നിലനിൽക്കുന്നുണ്ട്. തങ്ങൾ കഷ്ടപ്പെട്ട് പണിയെടുത്ത് ഒരു ലക്ഷത്തിലധികം വോട്ടിന് വിജയിപ്പിച്ചു വിട്ട തോമസ് ചാഴിക്കാടൻ ആണ് കാലുമാറി ഇപ്പോൾ എൽഡിഎഫിനൊപ്പം സ്ഥാനാർത്ഥിയായി വന്നിരിക്കുന്നത്.

കൂടാതെ ജോസ് കെ മാണിയും ചാഴികാടനും ഉൾപ്പെടെയുള്ള കേരള കോൺഗ്രസ് നേതാക്കൾ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക്എതിരെ നടത്തിയ വ്യക്തിപരമായ കടന്നാക്രമണങ്ങളും കോൺഗ്രസ് അണികളുടെ വാശി വർദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തോമസ് ചാഴികാട് ഓരോ കാപട്യങ്ങളും തുറന്നുകാട്ടാൻ അവർ രംഗത്തുണ്ട്. യുഡിഎഫ് അനുകൂല നിലപാടുള്ള പാലാക്കാരൻ ചേട്ടൻ എന്ന ഫേസ്ബുക്ക് പേജിൽ വന്ന ഒരു ട്രോൾ ആണ് ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മോർണിംഗ് വാക്കിനിടെ തോമസ് ചാഴികാടൻ നൽകിയ അഭിമുഖത്തിലെ ചില വെളിപ്പെടുത്തലുകളാണ് ട്രോളിന് വഴിയൊരുക്കിയത്. ഒറ്റപ്പെട്ട സ്ഥലത്ത് കൂടിയാണ് ചാഴികാടൻ മോർണിംഗ് വാക്ക് നടത്തുന്നത്. ജനങ്ങളെ ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ഒറ്റപ്പെട്ട സ്ഥലം നടത്തത്തിനായി തിരഞ്ഞെടുത്തത് എന്ന് സൂചിപ്പിക്കുന്ന ചാഴികാടന്റെ വാക്കുകളാണ് ഇപ്പോൾ എതിരാളികൾ ആയുധമാക്കിയിരിക്കുന്നത്. ട്രോൾ വീഡിയോ ചുവടെ കാണാം.

പേടിക്കേണ്ട സർ.. റിസൾട്ട് വരുമ്പോൾ സാറിന് നടക്കാൻ ഇഷ്ടം പോലെ സമയം കിട്ടിക്കോളും..

Posted by Palakkaran Chettan – പാലാക്കാരൻ ചേട്ടൻ on Tuesday, March 19, 2024
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക