വോട്ടഭ്യർഥിക്കാനെത്തിയ വടകരയിലെ യു.ഡി.എഫ്. സ്ഥാനാർഥി ഷാഫി പറമ്ബിലിനെതിരെ ഒരു കൂട്ടം ഇടത് പ്രവർത്തകരുടെ മുദ്രാവാക്യം വിളിയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ .ശനിയാഴ്ച മരുതോങ്കരയിലാണ് സംഭവം. രാത്രി പത്ത് മണിയോടെ മരുതോങ്കര പഞ്ചായത്തിലെ തൃക്കൈപ്പറമ്ബ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച്‌ സ്ഥലത്തെത്തിയതായിരുന്നു ഷാഫി പറമ്ബില്‍.

തുടർന്നാണ് നീല ഷർട്ടും കറുപ്പ് മുണ്ടുമുടുത്ത് ഒരു കൂട്ടം യുവാക്കള്‍ സംഘടിച്ച്‌ നിന്ന് മുദ്രാവാക്യം വിളിച്ചത്.‘ചെമ്ബടയിത് ചെമ്ബട മരുതോങ്കരയിലെ ചെമ്ബട, ചെമ്ബടയിത് ചെമ്ബട ശൈലജ ടീച്ചറുടെ ചെമ്ബട, ചെമ്ബടയിത് ചെമ്ബട ഇ.എം.എസ്സിന്റെ ചെമ്ബട…’ ഇങ്ങനെ പോവുന്നു മുദ്രാവാക്യം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രവർത്തകരിലൊരാള്‍ക്ക് നേരെയാണ് ട്രോള്‍ ഉണരുന്നത്. ഇദ്ദേഹത്തിന്റെ ലുങ്കി വളരെ ഉയർത്തി കെട്ടിയതാണ് ട്രോളിനു കാരണമായത്. ഏതായാലും മുദ്രാവാക്യം വിളി സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസത്തിനാണ് വഴിവെച്ചത്. ഷഡ്ഡി ഇടാത്ത/ കളസം ഇടാത്ത ചെമ്പട എന്നും, ആരെങ്കിലും ഇവർക്ക് ഒരു കളസം വാങ്ങി കൊടുക്കടെ എന്നെല്ലാം ഉള്ള വ്യാപക പരിഹാസങ്ങൾ ആണ് വീഡിയോക്കെതിരെ ഉയരുന്നത്.

ചെമ്പട യ്ക്ക് ആരെങ്കിലും ഒരു കളസം വാങ്ങി കൊടെടേയ് 😂😂😂

Posted by വെസ്റ്റ് എളേരി പ്രവാസി കോൺഗ്രസ് on Saturday, March 30, 2024

അതേസമയം, ഷാഫിയോടൊപ്പമുള്ള യു.ഡി.എഫ്. പ്രവർത്തകർ മറിച്ചൊന്നും പറയാതെ മുന്നോട്ടുപോവുന്നുതും ഷാഫി സുരക്ഷിതമായി പുറത്തുവരുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. വോട്ടഭ്യർഥിക്കുന്ന സ്ഥാനാർഥിക്കെതിരേ മനപൂർവം പ്രശ്നമുണ്ടാക്കാനാണ് ഇവർ ശ്രമിച്ചതെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക