രാമേശ്വരം കഫേ സ്‌ഫോടന കേസിലെ പ്രതിയെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കി എൻഐഎ. പ്രതിയുടെ മുഖം വ്യക്തമായി തെളിയുന്ന വീഡിയോ എൻഐഎ പുറത്തുവിട്ടു. സ്‌ഫോടനം നടന്ന ദിവസം രാത്രിയുള്ള സിസിടിവി ദൃശ്യമാണിത്. ബെംഗളൂരുവില്‍ നിന്ന് തൂമക്കുരു വഴി ഇയാള്‍ ബസ് യാത്ര നടത്തിയതിന്റെ ദൃശ്യങ്ങളും എൻഐഎ എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്.

കേസ് അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെ ഇയാളെക്കുറിച്ച്‌ വിവരം കൈമാറുന്നവർക്ക് പത്തുലക്ഷം രൂപ പ്രതിഫലം ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) പ്രഖ്യാപിച്ചിരുന്നു. 08029510900, 8904241100 എന്ന നമ്ബറില്‍ വിളിച്ചോ [email protected] എന്ന മെയില്‍ മുഖാന്തരമോ പ്രതിയെ കുറിച്ചുള്ള വിവരം പൊതുജനങ്ങള്‍ക്ക് അറിയിക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക