ഡയാന മരിയം കുര്യൻ എന്ന തിരുവല്ലക്കാരി പെണ്‍കുട്ടിയില്‍ നിന്നും സൗത്ത് ഇന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയായി മാറിയ ആ ജീവിതം ഒരു സിൻഡ്രല്ല കഥ പോലെ ആരെയും അമ്ബരപ്പിക്കുന്നതാണ്. സൗത്ത് ഇന്ത്യയില്‍ ഒതുങ്ങി നില്‍ക്കുന്ന പേരല്ല ഇന്ന് നയൻതാര എന്നത്. ബോളിവുഡിലും നയൻ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു, ആദ്യ പടം ഷാരൂഖിന്റെ നായികയായി, അതാവട്ടെ ആയിരം കോടി ക്ലബ്ബിലുമെത്തി.

2003ലാണ് നയൻതാര തന്റെ കരിയർ ആരംഭിച്ചത്. നയൻതാരയുടെ അഭിനയജീവിതം രണ്ടു പതിറ്റാണ്ടു പിന്നിടുമ്ബോള്‍ ഇന്ന് താരത്തിന് 223 കോടി ആസ്തിയുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍ കൂടിയാണ് നയൻതാര ഇന്ന്. നയൻതാരയുടെ ലക്ഷ്വറി ജീവിതം, ഉടമസ്ഥതയിലുള്ള ആഢംബര കാറുകള്‍, വീടുകള്‍, കമ്ബനികള്‍, താരത്തിന്റെ ആസ്തി എന്നിവയെല്ലാം എത്രയെന്നു നോക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിനിമകള്‍: ഇതുവരെ 75 ചിത്രങ്ങളില്‍ നയൻതാര അഭിനയിച്ചു കഴിഞ്ഞു. മനസ്സിനക്കരെയില്‍ നിന്നും തുടങ്ങിയ ആ യാത്ര എഴുപത്തിയഞ്ചാമത്തെ ചിത്രമായ അന്നപൂരണിയില്‍ എത്തിനില്‍ക്കുന്നു. മലയാളത്തില്‍ നിന്നും നയൻതാര ആദ്യം പോയത് തമിഴിലേക്കാണ്. അയ്യയും ചന്ദ്രമുഖിയുമായിരുന്നു നയൻതാരയുടെ തമിഴ് അരങ്ങേറ്റം ശ്രദ്ധേയമാക്കിയ ചിത്രങ്ങള്‍. 2006ല്‍ തെലുങ്കിലും നയൻതാര അരങ്ങേറ്റം കുറിച്ചു. ഇന്ന് ഒരു സിനിമയ്ക്ക് 10 കോടിയാണ് നയൻതാര പ്രതിഫലമായി കൈപ്പറ്റുന്നത്.

പരസ്യവരുമാനം: തനിഷ്ക്, പോത്തീസ്, വാക്ക്മേറ്റ്, ടാറ്റ സ്കൈ, ദി ലിപ് ബാം കമ്ബനി തുടങ്ങി പത്തോളം ബ്രാൻഡുകളുടെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് നയൻതാര. ബ്രാൻഡ് എൻഡോഴ്സ്മെന്റിന് 5 മുതല്‍ 7 കോടി രൂപ വരെയാണ് നയൻതാര പ്രതിഫലമായി കൈപ്പറ്റുന്നത്.

ആഢംബര വാഹനങ്ങള്‍: എട്ട് ആഢംബര വാഹനങ്ങളാണ് നയൻതാരയുടെ സ്വകാര്യശേഖരത്തില്‍ ഉള്ളത്. 3 കോടി വിലവരുന്ന മെഴ്സിഡസ് ബെൻസ് മെയ്ബാക്ക് (Maybach GLS 600), 1.84 കോടി രൂപയുടെ ബിഎംഡബ്ല്യു 7 സീരീസ്, 1. 37 കോടി രൂപയുടെ ബെൻസ് GLS 350 D, 1.09 കോടിയുടെ BMW X5, 94.5 ലക്ഷം രൂപയുടെ Audi Q7, 36.3 ലക്ഷം ഫോർഡ് എൻഡവർ, 26.4 ലക്ഷം ഇന്നോവ ക്രിസ്റ്റ എന്നിവയാണ് ആഢംബര കാറുകള്‍. ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നതിന് അനുസരിച്ച്‌, നയൻതാര കുറച്ച്‌ വർഷങ്ങള്‍ക്ക് മുമ്ബ് തന്റെ യാത്രാ ആവശ്യങ്ങള്‍ക്കായി ഒരു സ്വകാര്യ ജെറ്റ് വാങ്ങി. 48 കോടി രൂപയോളമാണ് ഈ പ്രൈവറ്റ് ജെറ്റിന്റെ വില. അല്ലു അർജുൻ, ചിരഞ്ജീവി, ജൂനിയർ എൻടിആർ, രാം ചരണ്‍, അക്കിനേനി നാഗാർജുന എന്നിങ്ങനെ അപൂർവ്വം താരങ്ങള്‍ക്കു മാത്രമേ ദക്ഷിണേന്ത്യയില്‍ സ്വകാര്യജെറ്റുകള്‍ ഉള്ളൂ.

ആഢംബര വീടുകളും ഫ്ളാറ്റുകളും: Magicbricks.com റിപ്പോർട്ടു ചെയ്യുന്നത് അനുസരിച്ച്‌ ഹൈദരാബാദ്, ചെന്നൈ, കേരളം, മുംബൈ എന്നിവയുള്‍പ്പെടെയുള്ള നഗരങ്ങളിലായി നയൻതാരയ്ക്ക് നിരവധി വീടുകള്‍ ഉണ്ടെന്നാണ് റിപ്പോർട്ട്. നയൻതാരയുടെ പൂർവ്വിക വീട് കേരളത്തിലെ ഏറ്റവും ആഡംബര വസ്തുക്കളില്‍ ഒന്നാണ്. മറ്റ് രണ്ടെണ്ണം ഹൈദരാബാദിലെ ഏറ്റവും സമ്ബന്നമായ ഏരിയയായ ബഞ്ചാര ഹില്‍സിന്റെ പരിസരത്താണ്. ഭർത്താവ് വിഘ്നേഷ് ശിവനും മക്കളായ ഉയിരിനും ഉലകത്തിനുമൊപ്പം നയൻതാര താമസിക്കുന്ന ചെന്നൈയിലെ വിശാലവും ആഡംബരപൂർണ്ണവുമായ രണ്ട് മാളികകള്‍ക്ക് 100 കോടി രൂപയിലധികം വിലവരും. റിപ്പോർട്ടുകള്‍ പ്രകാരം, മുംബൈയില്‍ സീ വ്യൂ ഉള്ളൊരു ഫ്ലാറ്റും നയൻതാര വാങ്ങിയിട്ടുണ്ട്.

ബിസിനസ് സംരംഭങ്ങൾ: 9സ്കിൻ, ഫെമി 9, റൗഡി പിക്ച്ചേഴ്സ് എന്ന നിർമ്മാണകമ്ബനി എന്നിങ്ങനെ നിരവധി ബിസിനസ് സംരംഭങ്ങളും നയൻതാരയ്ക്കുണ്ട്. 9Skin എന്ന ബ്രാൻഡ് നെയിമില്‍ ചർമ്മസംരക്ഷണ പ്രൊഡക്റ്റുകളാണ് നയൻതാര വിപണിയിലെത്തിക്കുന്നത്. ഫെമി9 എന്ന ബ്രാൻഡിനു കീഴില്‍ ഡെയ്ലി യൂസ് പാഡാണ് നയന്താര അവതരിപ്പിക്കുന്നത്. സംരംഭകയും, ജീവകാരുണ്യ പ്രവര്ത്തകയുമായി ഡോ.ഗോമതിയുമായി ചേര്ന്നാണ് നയന്താരയുടെ പ്രവർത്തനം. സ്ത്രീ ആര്ത്തവം സംബന്ധിച്ച ബോധവത്കരണത്തിലൂടെ തമിഴ് നാട്ടില് അറിയപ്പെടുന്ന സാമൂഹ്യ പ്രവര്ത്തകയും സംരംഭകയുമാണ് ഡോ.ഗോമതി.

നയൻതാരയും ജീവിതപങ്കാളിയും സംവിധായകനുമായ വിഘ്നേഷ് ശിവനും ചേർന്ന് 2021-ല്‍ റൗഡി പിക്ചേഴ്സ് എന്ന നിർമ്മാണ കമ്ബനി ആരംഭിച്ചു. കൂഴങ്ങള്‍ (2021), നെട്രികണ്ണ് (2021), കാടകാത്തുവാക്കുള്ള രണ്ട് കാതല്‍ (2022) എന്നിങ്ങനെയുള്ള ചിത്രങ്ങള്‍ റൗഡി പിക്ച്ചേഴ്സ് നിർമ്മിച്ചവയാണ്. ഈ കമ്ബനിയുടെ ആസ്തി ഏതാണ്ട് 50 കോടിയാണ്.

നിക്ഷേപങ്ങള്‍: ദി ലിപ് ബാം കമ്ബനി, ഡിവൈൻ ഫുഡ്സ്, ചായ് വാല തുടങ്ങിയ ബ്രാൻഡുകളില്‍ നിക്ഷേപങ്ങളും നയൻതാരയ്ക്കുണ്ട്. 2019 ല്‍ ഡോക്ടർ റെനിത രാജനൊപ്പം ചേർന്ന് നയൻതാര ‘ദ ലിപ് ബാം കമ്ബനി’ ആരംഭിച്ചു. നയൻതാരയുടെ ലിപ് ബാം കമ്ബനി 2021 മുതല്‍ ബിസിനസ്സ് ആരംഭിച്ചു. 100-ലധികം വ്യത്യസ്ത ലിപ് ബാമുകള്‍ ഈ കമ്ബനി വിപണിയില്‍ എത്തിക്കുന്നു.

പ്രശസ്ത ടീ സെല്ലിംഗ് സ്നാക് സ്റ്റോർ ബ്രാൻഡായ ‘ചായ് വാല’യിലും നയൻതാരയ്ക്ക് ഓഹരിയുണ്ട്. ഒപ്പം ഡിവൈൻ ഫുഡ്സിലും നയൻതാരയും വിഘ്നേഷ് ശിവനും ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യ ഉള്പ്പടെ 5 രാജ്യങ്ങളില്‍ ലഭ്യമാണ്. മഞ്ഞള്‍, മുരിങ്ങ, ചെറുധാന്യങ്ങള്, തേൻ, ചർമ്മ സംരക്ഷണ വിഭാഗങ്ങളില്‍ പരമ്ബരാഗത സൂപ്പർഫുഡ് ഉല്‍പ്പന്നങ്ങള്‍ വില്ക്കുന്ന ഫുഡ് ടെക് ബ്രാൻഡാണ് ദി ഡിവൈൻ ഫുഡ്സ്. പുതിയ കാലഘട്ടത്തില് പരമ്ബരാഗത സൂപ്പർഫുഡിസിന് വരുന്ന കൃത്യമായ ആവശ്യകതയെ അഭിസംബോധന ചെയ്യുന്ന സ്റ്റാര്ട്ടപ്പാണ് ഇത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക