രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയും വിപണിയിലെ എസ്‌യുവി തരംഗത്തിനൊപ്പം നീങ്ങുന്ന കാഴ്‌ചയാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി കാണുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളില്‍ ഗ്രാൻഡ് വിറ്റാര, ഫ്രോങ്ക്സ്, ന്യൂ ബ്രെസ്സ, ജിംനി തുടങ്ങിയ ഏറ്റവും പുതിയ ലോഞ്ചുകള്‍ക്കൊപ്പം കമ്ബനിയുടെ എസ്‌യുവി പോർട്ട്ഫോളിയോ കൂടുതല്‍ ശക്തമാക്കുകയാണ് ഇപ്പോള്‍ മാരുതി സുസുക്കി.

ഏറ്റവും പുതിയ മാധ്യമ റിപ്പോർട്ടുകള്‍ പ്രകാരം, ഒരു മൈക്രോ എസ്‌യുവി 2026-2027 വർഷത്തില്‍ ഇന്ത്യൻ വിപണിയില്‍ മാരുതി അവതരിപ്പിക്കും. ബ്രാൻഡിന്റെ ലൈനപ്പില്‍ ബ്രെസ്സയ്ക്ക് താഴെയായിരിക്കും പുതിയ മൈക്രോ എസ്‌യുവിയുടെ സ്ഥാനം. എസ്-പ്രസ്സോ, ഇഗ്നിസ് തുടങ്ങിയ ഉയർന്ന റൈഡിംഗ് ഹാച്ച്‌ബാക്കുകള്‍ നിലവില്‍ മൈക്രോ-എസ്‌യുവി സെഗ്‌മെന്റിന്റെ വിടവ് നികത്തുമ്ബോള്‍ എതിരാളികള്‍ക്ക് അനുസൃതമായി ഉയരുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാരുതിയുടെ പുതിയ മോഡലിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇപ്പോള്‍ വിരളമാണെങ്കിലും, അതിന്റെ നീളം 4 മീറ്ററില്‍ താഴെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, കമാൻഡിംഗ് ഡൈവിംഗ് പൊസിഷൻ, ശരിയായ എസ്‌യുവിഷ് സ്‌റ്റാൻസ് എന്നിവ ജാപ്പനീസ് കാർ നിർമ്മാതാവ് അതിന്റെ വരാനിരിക്കുന്ന മൈക്രോ എസ്‌യുവിയില്‍ ഉള്‍പ്പെടുത്തുന്ന ചില പ്രധാന ഘടകങ്ങള്‍ ആയിരിക്കും.

ഡിസൈനിനെക്കുറിച്ച്‌ സംസാരിക്കുകയാണെങ്കില്‍, ഗ്രാൻഡ് വിറ്റാര, ഫ്രോങ്ക്സ് എന്നിവയുള്‍പ്പെടെ കമ്ബനിയുടെ ഏറ്റവും പുതിയ എസ്‌യുവികള്‍ പോലെയുള്ള സമാന സവിശേഷതകള്‍ ഇതിലും പ്രതീക്ഷിക്കാം. ഇന്റീരിയറില്‍ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്‌റ്റം, ഫ്ലാറ്റ്-ബോട്ടം സ്‌റ്റിയറിംഗ് വീല്‍, ആറ് എയർബാഗുകള്‍, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, പുഷ്-ബട്ടണ്‍ സ്‌റ്റാർട്ട്/സ്റ്റോപ്പ് തുടങ്ങിയ സവിശേഷതകളോടെ ആയിരിക്കും വാഹനം വിപണിയില്‍ എത്തുക.

1.2 ലിറ്റർ Z-സീരീസ് മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനായിരിക്കും ഈ വൈ43 മൈക്രോ-എസ്‌യുവിയില്‍ ഉണ്ടാവുക. മാനുവല്‍, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി ജോഡിയാക്കിയ പുതിയ-ജെൻ സ്വിഫ്റ്റില്‍ ഉടൻ അരങ്ങേറ്റം കുറിക്കും. ഇതിനുപുറമെ, മാരുതി സുസുക്കി അതിന്റെ ആദ്യത്തെ ഇലക്‌ട്രിക് കാറായ ഇവിഎക്‌സ്, ഗ്രാൻഡ് വിറ്റാര അടിസ്ഥാനമാക്കിയുള്ള വൈ17 7 സീറ്റർ എസ്‌യുവി എന്നിവയും ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകള്‍.

കമ്ബനിയുടെ ഏറ്റവും പുതിയ നയമനുസരിച്ച്‌ ഒന്നിലധികം എസ്‌യുവി കാറുകള്‍ അവരുടെ പട്ടികയില്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. വരും വർഷങ്ങളില്‍ ഇവയില്‍ ഓരോന്നായി അവതരിപ്പിക്കാനാണ് മാരുതി സുസുക്കി പദ്ധതിയിടുന്നത്. അതേസമയം, വരാനിരിക്കുന്ന ഈ എസ്‌യുവികള്‍ മാരുതി സുസുക്കിക്ക് വേണ്ടി പുതിയ സെഗ്‌മെൻ്റുകളുടെ വാതിലുകള്‍ തുറക്കും, ഒപ്പം വിപണിയിലെ ആധിപത്യം കൂടുതല്‍ ശക്തമാക്കുകയും ചെയ്യും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക