വലിയ ഭക്ഷണപ്രിയരാണ് നയൻതാരയും വിഘ്നേഷും. പാതിരാത്രി ചെന്നൈയിലെ സീഫുഡ് കടകളില്‍ പോയി ഭക്ഷണം കഴിക്കുന്ന ശീലമുണ്ട് തങ്ങള്‍ക്കെന്ന് വിഘ്നേഷ് തന്നെ മുൻപൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുള്ളതാണ്. ചെന്നൈയില്‍ മാത്രമല്ല, കൊച്ചിയിലെ വീട്ടിലെത്തുമ്ബോഴും, വിഘ്നേഷിനൊപ്പം ഇഷ്ടപ്പെട്ട ഫുഡ് സ്പോട്ടുകളിലെല്ലാം കറങ്ങി നടക്കുന്ന നയൻതാരയുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരാറുണ്ട്.

കഴിഞ്ഞ ദിവസം പാതിരാത്രി രവിപുരം തനിഷ്കിനു എതിർവശത്തെ ഐസ്ക്രീം പാർലറിനു മുന്നില്‍ ഐസ്ക്രീമും നുണഞ്ഞു നില്‍ക്കുന്ന നയൻതാരയുടെ വീഡിയോ വൈറലായിരുന്നു. നയൻതാരയുടെ രണ്ടു സഹായികളും ഈ ദമ്ബതികള്‍ക്കൊപ്പമുണ്ടായിരുന്നു. ഇപ്പോഴിതാ, മറ്റൊരു വീഡിയോ കൂടി വൈറലാവുകയാണ്. കൊച്ചിയിലെ ഒരു കുലുക്കി സർബത്ത് കടയ്ക്ക് അരികില്‍ നില്‍ക്കുന്ന നയൻതാരയേയും വിഘ്നേഷിനെയുമാണ് വീഡിയോയില്‍ കാണാനാവുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ടു വീഡിയോകളിലെയും നയൻതാരയുടെ വേഷം ഒന്നുതന്നെയാണ്, അതിനാല്‍ തന്നെ ഒരേ ദിവസം പകർത്തിയതാവാം ഈ രണ്ടു വീഡിയോകളും. എസ് ശശികാന്തിൻ്റെ ടെസ്റ്റിൻ്റെ റിലീസിനായി കാത്തിരിക്കുകയാണ് നയൻതാര ഇപ്പോള്‍. ആർ മാധവൻ, സിദ്ധാർത്ഥ്, മീരാ ജാസ്മിൻ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക