രാത്രി കൊച്ചിയിലെ തിരക്കേറിയ റോഡരുകില്‍ നിന്ന് ഐസ്‌ക്രീം നുണഞ്ഞും തമാശ പറഞ്ഞും നില്ക്കുന്ന നയന്‍താരയുടെ വീഡിയോ ഭര്‍ത്താവ് വിഘ്‌നേശാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ചത്. ഇതോടെ സംഭവം വാര്‍ത്തയായി മാറുകയായിരുന്നു.

കഴിഞ്ഞ ദിവസം കൊച്ചി എം.ജി. റോഡില്‍ ആണ് വഴിയരികിലെ കടയില്‍ ഐസ്‌ക്രീം കഴിച്ചു നില്ക്കുന്ന നയന്‍താരയെയും കസിന്‍സിന്റെയും വീഡിയോ വിഘേനേശ് പങ്ക് വച്ചത്. തൊട്ടു മുന്നിലെ ജൂവലറി പരസ്യത്തിലെ മോഡല്‍ കൂടിയായ നടിയുടെ പരസ്യത്തിന്റെ ഉള്‍പ്പെടെയാണ് ഭര്‍ത്താവ് പകര്‍ത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസങ്ങളില്‍ അച്ഛന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ സകുടുംബം നാട്ടിലെത്തിയ താരത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താരം ബ്രാന്‍ഡ് അംബാസഡറായ ജൂവലറിയുടെ തൊട്ടുമുന്നിലെ കടയില്‍ നിന്നുമാണ് അവര്‍ ഐസ്‌ക്രീം കഴിച്ചതും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക