കൊച്ചി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടറിൽ നിന്നും വിവരങ്ങൾ ചോർത്തി ഹാക്കർമാർ. കഴിഞ്ഞ മാസമായിരുന്നു ഹാക്കർമാരുടെ ആക്രമണം ഉണ്ടായതെന്നാണ് വിവരം. കംപ്യൂട്ടറിലെ എല്ലാ ആപ്പുകളുടെയും യൂസർ നെയിമും പാസ്‌വേർഡും ഇ-മെയിൽ വിലാസങ്ങളും ഹാക്കർമാർ ചോർത്തിയെന്നാണ് റിപ്പോർട്ട്.

സംഭവവുമായി ബന്ധപ്പെട്ട് നോർത്ത് പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ കെ ജി പ്രതാപ ചന്ദ്രൻ പരാതി നൽകിയിട്ടുണ്ട്. ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. ക്രിമിനലുകളുടെ വിവരങ്ങൾ ശേഖരിച്ചിരിക്കുന്ന ക്രൈം ഡ്രൈവ്, ജനങ്ങൾക്ക് പരാതി അറിയിക്കാനുള്ള പോൽ ആപ്പ്, പൊലീസുകാരുടെ എല്ലാ വിവരങ്ങളും അടങ്ങിയ ഡയൽ എ കോപ് ആപ്പ് തുടങ്ങിയ ആപ്പുകൾ ഹാക്ക് ചെയ്യപ്പെട്ട കമ്പ്യൂട്ടറിലുണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹാക്ക് ചെയ്യപ്പെട്ടെന്ന് മനസിലായതോടെ പൊലീസ് കമ്പൂട്ടറിലെ എല്ലാ ആപ്ലിക്കേഷനുകളുടെയും യൂസെർ നെയിമും പാസ്‌വേർഡുകളും മാറ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക