
കോതമംഗലം വടാട്ടുപാറ റോക്ക് ജംഗ്ഷനു സമീപം സ്വകാര്യ വ്യക്തിയുടെ വീടിൻ്റെ അടുക്കളയില്‍ കയറിയ രാജവെമ്ബാലയെ പിടികൂടി.അടുക്കളയില്‍ അടുപ്പിനു താഴെയായിട്ടാണ് രാത്രി എട്ട് മണിയോടെ പാമ്ബിനെ കണ്ടത്. അടുക്കളയില്‍ നിന്ന് ചീറ്റുന്ന ശബ്ദം കേട്ട് വീട്ടമ്മ നോക്കിയപ്പോഴാണ് പത്തടിയോളം നീള മുള്ള രാജവെമ്ബാല ശ്രദ്ധയില്‍പ്പെടുന്നത്.
ഉടനെ വടാട്ടുപാറ ഫോറസ്റ്റ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. വനപാലകരുടെ നിർദ്ദേശത്തെ തുടർന്ന് സ്ഥലത്തെത്തിയ പാമ്ബുപിടുത്ത വിദഗ്ദ്ധൻ മാർട്ടിൻ മേക്കമാലിക്ക് ഒന്നര മണിക്കൂറോളം സമയം വേണ്ടി വന്നു പാമ്ബിനെ വരുതിയിലാക്കാൻ. നിരവധി പ്രാവശ്യം കൂട്ടില്‍ക്കയറാൻ കൂട്ടാക്കാതെ വഴുതി മാറിയ പാമ്ബിനെ ഒടുവില്‍ മാർട്ടിൻ കൈപ്പിടിയിലൊതുക്കുകയായിരുന്നു.