പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാർത്ഥി സിദ്ധാര്‍ഥിന്‍റെ മരണത്തില്‍ സർവകലാശാലാ ക്യാംപസ് വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്തു. വിസിയെ സസ്പെന്റ് ചെയ്തതായി ചാൻസലർ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. വിസിയായ പ്രഫ. എം.ആർ. ശശീന്ദ്രനാഥിനതിരെയാണ് ഗവർണറുടെ നടപടി.

സർവ്വകലാശാലയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഗവര്‍ണര്‍ നീക്കം തുടങ്ങി. അതേസമയം സിദ്ധാര്‍ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് സർവകലാശാലാ ക്യാംപസ് വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച്‌ സിദ്ധാർത്ഥ പിതാവ് ടി .ജയപ്രകാശ്. വിസി ചെയ്യേണ്ട ജോലി ചെയ്തു കാണില്ല അതുകൊണ്ടാകും സസ്പെൻഷൻ എന്ന് സിദ്ധാർത്ഥന്റെ പിതാവ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗവർണർ നട്ടെല്ലുള്ള ആളാണെന്ന് തെളിഞ്ഞെന്നും സിദ്ധാർത്ഥന്റെ പിതാവ് മാധ്യമങ്ങളോട് പറ‍ഞ്ഞു. ഇനി ആർക്കും ഈ ഗതി വരാതിരിക്കാനാണ് നടപടി. ഡീനിനും കായിക അധ്യാപകനും എതിരെ നടപടി ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നുവെന്നും പിതാവ് പറഞ്ഞു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക