പരിചയക്കാരിയായ യുവതിയെ ലോഡ്ജിലേക്ക് വിളിച്ച്‌ വരുത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവാവിനെ പൊലീസ് പിടികൂടി. കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി ശ്യാം സുന്ദറാണ് ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായത്.

പീഡനത്തിന് ഇരയായ യുവതിയുമായി പ്രതിക്ക് നേരെത്ത് പരിചയമുണ്ടായിരുന്നു. ഈ അടുപ്പം മുതലെടുത്താണ് ശ്യാം യുവതിയെ ലോഡ്ജിലെത്തിച്ച്‌ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ പരിചയമുണ്ടായിരുന്ന യുവതിയെ ശ്യാം സുന്ദർ ആശ്രാമം ഭാഗത്തെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ വെച്ച്‌ ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്യുകയും നഗ്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട് മുണ്ട് വായില്‍ തിരുകിയ ശേഷം ക്രൂരമായി മർദിച്ചെന്നും യുവതി നല്‍കിയ പരാതിയിലുണ്ട്. വിവരം പുറത്ത് പറഞ്ഞാല്‍ നഗ്നദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക