തൃശൂർ പൂരത്തിനോടനുബന്ധിച്ചുള്ള സാമ്ബിള്‍ വെടിക്കെട്ട് ഡ്രോണില്‍ പകർത്തിയ ഒരാള്‍ അറസ്റ്റില്‍. തൃശൂർ ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. ചെട്ടിയങ്ങാടിയിലുള്ള കെട്ടിടത്തില്‍ നിന്നാണ് അറസ്റ്റു ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

പൂര ദിവസം ഡ്രോണ്‍ പറത്തുന്നത് നിരീക്ഷിക്കാൻ കൂടുതല്‍ സംവിധാനങ്ങള്‍ ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. പൂരം നടക്കുന്ന ദിവസങ്ങളില്‍ തൃശൂർ വടക്കുന്നാഥൻ ക്ഷേത്രമൈതാനത്തിന് മുകളിലും സ്വരാജ് റൗണ്ടിലും ഹെലികോപ്ടർ, ഹെലിക്യാം, എയർഡ്രോണ്‍, ജിമ്മിജിഗ് ക്യാമറകള്‍, ലേസർ ഗണ്‍ എന്നിവയുടെ ഉപയോഗം തൃശൂർ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് നിരോധിച്ച്‌ ഉത്തരവിട്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക