പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെ പിടികൂടി. തിരൂര്‍ കോലുപാലം കുട്ടിക്കാട്ടില്‍ യൂസഫിനെയാണ് (45) പോലീസ് അറസ്റ്റ് ചെയ്തത്. പശുവിന്‍റെ ഉടമസ്ഥന്‍ യൂസഫിനെ കഴിഞ്ഞ ദിവസം രാത്രി തൊഴുത്തിന് സമീപത്ത് കണ്ടിരുന്നു.

സംശയം തോന്നി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. പശുവിന്‍റെ ഉടമസ്ഥന്‍റെ വീട്ടില്‍ കുറച്ച്‌ ദിവസങ്ങളായി ജോലിക്ക് വന്നിരുന്ന ആളായിരുന്നു യൂസഫ്‌. ആളില്ലാത്ത സമയം നോക്കിവന്ന് പശുവിനെ പീഡിപ്പിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉടമ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രകൃതിവിരുദ്ധ പീഡനം, മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കോടതിയില്‍ ഹാജരാക്കിയശേഷം പ്രതിയെ റിമാന്‍ഡ്‌ ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക