മർദനത്തെത്തുടർന്ന് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു. മേലൂർ പൂലാനി കുറുപ്പം കാട്ടുകളം പുത്തൻ വീട്ടില്‍ പ്രതീഷാ(38)ണ് അറസ്റ്റിലായത്. ഭാര്യ ലിജ (34)യാണ് തിങ്കളാഴ്ച രാത്രി മരിച്ചത്.

ടൈല്‍ പണിക്കാരനായ പ്രതീഷ് രാത്രി വീട്ടിലെത്തിയശേഷം ലിജയെ മർദിക്കുകയായിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സമീപത്ത് താമസിക്കുന്ന ബന്ധുക്കളെത്തി ലിജയെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലിജയെ പ്രതി സ്ഥിരമായി മർദിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക