മധ്യപ്രദേശിലെ വിജയനഗറില്‍ അടുത്തിടെ വളരെ വ്യത്യസ്തമായൊരു മോഷണം നടന്നു. സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ കവര്‍ന്നുകൊണ്ട് പോകുന്നയാളുടെ ദൃശ്യങ്ങല്‍ സിസിടിവിയില്‍ പതിഞ്ഞതോടെയാണ് മോഷണവിവരം വീട്ടുകാര്‍ അറിഞ്ഞത്. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പുറത്തുവന്ന ദൃശ്യങ്ങളില്‍ ഒരു തോര്‍ത്ത് കൊണ്ട് മുഖം മറച്ചെത്തിയ കള്ളന്‍ ഒരു വീടിനെ ലക്ഷ്യമാക്കി വരുന്നത് കാണാം. പിന്നാലെ, അയാള്‍ പരിസരത്ത് ആരെങ്കിലും ഉണ്ടോയെന്ന് വീക്ഷിച്ച്‌ പതുങ്ങി വീടിന്റെ അടുത്തേക്ക് വരുന്നു. കുറച്ച്‌ കഴിയുമ്ബോള്‍ വാഹനങ്ങള്‍ വരുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു. അവിടെ നിന്നും മാറുന്നുണ്ട്. എന്നാല്‍, കുറച്ച്‌ നേരത്തിനുള്ളില്‍ തന്നെ അയാള്‍ പിന്നെയും അങ്ങോട്ട് തന്നെ വരുന്നുണ്ട്. പിന്നാലെ പതുങ്ങി വന്ന് അയയില്‍ ഉണക്കാന്‍ ഇട്ടിരുന്ന അടിവസ്ത്രവുമെടുത്തുകൊണ്ട് അവിടെ നിന്നും വളരെ വേഗത്തില്‍ തിരിഞ്ഞ് നോക്കാതെ മുങ്ങുന്നതാണ് കാണാന്‍ സാധിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പനഗര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് അജയ് സിംഗ് പറയുന്നത്: വിജയനഗര്‍ സ്റ്റേഷന്‍ പരിധിയിലാണ് സംഭവങ്ങള്‍ നടന്നിരിക്കുന്നത്. മുഖംമൂടി ധരിച്ച ഒരാള്‍ സ്‌കൂടിയില്‍ തന്റെ വീട്ടിലേക്കെത്തി കുറച്ച്‌ നേരത്തിനുള്ളില്‍ അടിവസ്ത്രം മോഷ്ടിച്ചുവെന്നാണ് ഇവിടുത്തെ താമസക്കാരനായ കല്‍പിത് സരോഗി പരാതിയില്‍ പറയുന്നത്. മുന്‍പും ഇത്തരത്തിലുള്ള സംഭവം ഉണ്ടായിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

ഗ്രാമവാസികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ലാലു താക്കൂര്‍ എന്നറിയപ്പെടുന്ന വിജയ് താക്കൂര്‍ എന്നൊരാളെ അറസ്റ്റ് ചെയ്തു. മോഷ്ടിച്ച ശേഷം അടിവസ്ത്രം വലിച്ചുകീറുകയും വലിച്ചെറിയുകയുമാണ് ചെയ്യുന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു. പ്രതിയില്‍ നിന്നും മോഷ്ടിച്ച നിരവധി വസ്ത്രങ്ങളും കണ്ടെടുത്തു. ഇയാള്‍ക്കെതിരെ മുന്‍പും നിരവധി കേസുകളുണ്ടെന്ന് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ജബല്‍പൂരിലെ വിജയനഗര്‍, പനഗര്‍ എന്നിവിടങ്ങളിലും അടുത്തിടെ ഇത്തരത്തിലുള്ള നിരവധി മോഷണം നടന്നിട്ടുണ്ട്. ജബല്‍പൂരിലെ പനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബില്‍ഗവന്‍ ഗ്രാമത്തില്‍ നടന്ന മോഷണത്തില്‍ സുനിത കോറി എന്ന സ്ത്രീയും മറ്റ് ഗ്രാമവാസികളും ചേര്‍ന്ന് പരാതി നല്‍കിയിരുന്നു. ഒറ്റരാത്രി തന്നെ നിരവധി അടിവസ്ത്രങ്ങള്‍ കള്ളന്മാര്‍ മോഷ്ടിച്ചതായാണ് പരാതിയില്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക