തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കു നേരെ ട്രെയിനില്‍ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍.തമിഴ് സിനിമാതാരവും മോഡലുമായ യുവതിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. കൊല്ലം ചവറ തയ്യില്‍ അന്‍സാര്‍ ഖാനാ(25)ണ് പിടിയിലായത്. ഈ മാസം 12ന് ചെന്നൈ- തിരുവനന്തപുരം എക്‌സ്പ്രസിലായിരുന്നു സംഭവം.

യുവതി ഉറങ്ങുമ്ബോള്‍ ലൈംഗികാതിക്രമം നടത്തിയെന്നാണു കേസ്. യുവതി ഉണര്‍ന്നതോടെ ഇയാള്‍ ശുചിമുറിയില്‍ ഒളിക്കുകയായിരുന്നു.ട്രെയിന്‍ കോട്ടയത്തെത്തിയപ്പോള്‍ പുറത്തേക്കു ചാടി രക്ഷപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവതി പിന്നാലെ ഓടിയെങ്കിലും ഇയാള്‍ കടന്നുകളഞ്ഞു സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. കഞ്ചാവു കേസുകളിലടക്കം ഇയാള്‍ പിടിയിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.കോട്ടയം റെയില്‍വേ പൊലീസ് എസ്‌എച്ച്‌ഒ റെജി പി.ജോസഫിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക