ചാലോട് മുട്ടന്നൂർ അപ്പാർട്ട്മെന്‍റില്‍നിന്ന് എംഡിഎംഎയുമായി യുവതിയടക്കം രണ്ടു പേരെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ താവക്കരയിലെ നിഹാദ് മുഹമ്മദ് (29), പാപ്പിനിശേരിയിലെ അനാമിക സുദീപ് (25) എന്നിവരെയാണു മട്ടന്നൂർ എസ്‌ഐ ആർ.എൻ. പ്രശാന്തിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഇന്നലെ പുലർച്ച ഒന്നരയോടെ നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെ രഹസ്യവിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തില്‍ മുട്ടന്നൂരിലെ അപ്പാർട്ട്മെന്‍റില്‍ നടത്തിയ പരിശോധനയിലാണ് 0.89 ഗ്രാം എംഡിഎംഎ സഹിതം രണ്ടു പേരെ പിടികൂടിയത്. എംഡിഎംഎ സ്വന്തം ഉപയോഗത്തിനും വില്പനയ്ക്കുമായി സൂക്ഷിച്ചതാണെന്നാണു പോലീസിനു ലഭിച്ച വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിടിയിലായവർ അപ്പാർട്ട്മെന്‍റില്‍ റൂം വാടകയ്ക്കെടുത്ത് താമസിച്ചുവരികയായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം മട്ടന്നൂർ കോടതിയില്‍ ഹാജരാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക