സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നത് കോടിക്കണക്കിന് മത്തികള്‍ തീരത്തടിഞ്ഞതിന്റെ വീഡിയോ ആണ്. മത്തി ചാകര വീഡിയോ പ്രത്യക്ഷപ്പെട്ടത് ഫിലിപ്പിനിയന്‍ ദ്വീപായ മിൻഡനാവോയിലെ സാരംഗനി തീരത്താണ്.

ആയിരമോ പതിനായിരമോ അല്ല ലക്ഷകണക്കിന് മീനാണ് തീരത്ത് അടിഞ്ഞത്. തീരത്തിന്റെ നാല് കിലോമീറ്റർ ദൂരം വരെ വെള്ളി നിറമായി മാറിയിരുന്നു. ലക്ഷകണക്കിന് മീനുകള്‍ കൂമ്ബാരമായി ഒഴുകിയെത്തിയതോടെയാണ് ഇങ്ങനെ സംഭവിച്ചത്. പരിസരവാസികള്‍ മീൻ വാരി കൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊട്ടയും തുണിയും ഉപയോഗിച്ചാണ് കൂടുതല്‍ ആളുകളും മീൻ പിടിക്കുന്നത്.ജനുവരി ഏഴിനാണ് ഈ അപൂർവ പ്രതിഭാസം സംഭവിച്ചത്. ഇന്ന് ഫിലിപ്പൈന്‍സുകാര്‍ ഒരു ദുശ്ശകുനം പോലെയാണ് ഈ സംഭവത്തെ കാണുന്നത്. ചാകര ഉണ്ടായതിന് 48 മണിക്കൂറിന് ശേഷം ഫിലിപൈന്‍സില്‍ വൻ ഭൂചലനമുണ്ടായി. വീഡിയോയ്ക്ക് ഒരാള്‍ കമന്റ് ചെയ്തത് കടല്‍ മുന്നറിയിപ്പ് നല്‍കിയതാണ് എന്നായിരുന്നു. മാസങ്ങള്‍ക്ക് മുൻപ് നടന്നതാണെങ്കിലും ഈ വീഡിയോ ഇപ്പോളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക