കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വാശിയേറിയ മത്സരവും പ്രചരണവും നടക്കുന്നത് വടകരയിലാണ്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഹെവി വെയ്റ്റുകളായ രണ്ട് സിറ്റിംഗ് എംഎൽഎമാരാണ് വടകരയുടെ എംപി ആകാൻ ഇവിടെ ഏറ്റുമുട്ടുന്നത്. മുൻ ആരോഗ്യ മന്ത്രിയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും ഭൂരിപക്ഷത്തിൽ വിജയിച്ചു കയറിയ സിപിഎം നേതാവ് കെ കെ ശൈലജ ഇടതുമുന്നണിക്ക് വേണ്ടി മത്സരിക്കുമ്പോൾ കോൺഗ്രസിന്റെ യുവ നേതാക്കളിൽ ശ്രദ്ധേയനായ ഷാഫി പറമ്പിൽ ആണ് യുഡിഎഫിനു വേണ്ടി മത്സരം രംഗത്തുള്ളത്.
ഇരുവശത്തും സ്ഥാനാർത്ഥികൾക്കെതിരെ കനത്ത സൈബർ ആക്രമണവും നടക്കുന്നുണ്ട്. കെ കെ ശൈലജയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു എന്ന ആരോപണം ഷാഫിക്കെതിരെ ഉന്നയിച്ചത് ശൈലജ ടീച്ചർ തന്നെയാണ്. എന്നാൽ പിന്നീട് വീഡിയോ ഉണ്ടെന്ന് താൻ പറഞ്ഞിട്ടില്ല എന്ന് ടീച്ചർ തിരുത്തി. ഇല്ലാത്ത വീഡിയോയുടെ പേര് പറഞ്ഞ് തന്റെ ഉമ്മയെ പോലും വിഷയത്തിലേക്ക് വലിച്ചിഴച്ച ടീച്ചറുടെ നിലപാടിനോട് വൈകാരികമായി പ്രതികരിച്ച ഷാഫി 24 മണിക്കൂറിനകം മാപ്പ് പറഞ്ഞില്ല എങ്കിൽ നിയമനടപടി സ്വീകരിക്കും എന്ന് ചൂണ്ടിക്കാട്ടി വക്കീൽ നോട്ടീസും ടീച്ചർക്കെതിരെ അയച്ചിട്ടുണ്ട്.
വടകരയിലെ പോരാട്ടത്തിന്റെ തീവ്രത ജനങ്ങൾക്കും ഉണ്ട് എന്നത് വ്യക്തമാക്കുന്ന ഒരു വീഡിയോ ദൃശ്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്രവാസി സമൂഹത്തിന്റെ സാന്നിധ്യം ധാരാളമായി വടകരയിൽ ഉണ്ട്. ഇവരിൽ പലരും വോട്ട് രേഖപ്പെടുത്താനായി നാട്ടിലേക്ക് എത്തുന്നുണ്ട്. ഇത്തരത്തിൽ ഷാഫിയെ അനുകൂലിച്ചു വോട്ടു രേഖപ്പെടുത്താൻ എത്തുന്ന പ്രവാസികളുടെ വീഡിയോയാണിത്. ലഗേജ് ബാഗേജുകളിൽ ഷാഫിയുടെ പോസ്റ്റർ പതിപ്പിച്ചും ഷാഫിയുടെ മുഖവും ചിഹ്നവും ഉള്ള ടീഷർട്ട് അണിഞ്ഞും നിരവധി പ്രവാസികൾ എയർപോർട്ടിന് പുറത്തേക്ക് വരുന്നതാണ് വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത്. വീഡിയോ ചുവടെ കാണാം.
ഷാഫി പറമ്പിലിന് വേണ്ടി പ്രവാസികൾ വന്ന് തുടങ്ങി😍😍🔥ഷാഫി പറമ്പിലിന് വേണ്ടി പ്രവാസികൾ വന്ന് തുടങ്ങി😍😍🔥
Posted by പോരാളി വാസു on Monday, April 22, 2024