കാസർഗോഡൻ തെരുവിലൂടെ നടന്നുവരുന്ന സണ്ണി ലിയോണ്‍. ഒരു ഓട്ടോ ഡ്രൈവറുടെ അടുത്തു വന്നു നിന്ന് അല്‍പ്പനേരം സംസാരിച്ച്‌ വീണ്ടും നടക്കുന്നു. ഈ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.കാസർഗോഡ് സണ്ണി ലിയോണിനു എന്തുകാര്യം എന്നു ചിന്തിക്കാൻ വരട്ടെ. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കുറച്ചുനാളായി കാസർഗോഡ് ഉണ്ട് താരം.

ദേശീയ അവാർഡ് ജേതാവായ പാമ്ബള്ളി സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിലാണ് സണ്ണി ലിയോണ്‍ വേഷമിടുന്നത്. ചിത്രത്തിന്റെ പൂജയുടെ വീഡിയോയും സണ്ണി കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ലോകമെമ്ബാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. പോണ്‍ സ്റ്റാറായി കരിയർ തുടങ്ങി പിന്നീട് ബോളിവുഡിലെ മുൻനിര താരമായി ഉയർന്ന അഭിനേത്രിയാണ് അവർ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

19-ാം വയസ്സിലാണ് പോണ്‍ ഫിലിം ഇൻഡസ്ട്രിയില്‍ സണ്ണി ലിയോണ്‍ എത്തുന്നത്. പിന്നീട് ബിഗ് ബോസിലും സണ്ണി ഡിയോള്‍ പ്രത്യക്ഷപ്പെട്ടു. അവിടുന്ന് സിനിമയിലേക്കുമെത്തി. ബോളിവുഡിനു പിന്നാലെ മലയാളത്തിലും തമിഴിലുമെല്ലാം സണ്ണി ലിയോണ്‍ അഭിനയിച്ചിട്ടുണ്ട്.മുൻപ്, മമ്മൂട്ടി നായകനായ മധുരരാജ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലും സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പാൻ ഇന്ത്യൻ സുന്ദരി എന്ന മലയാളം വെബ് സീരീസിലും സണ്ണി അഭിനയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക