ഇലക്‌ട്രോണിക് വാഹന വിപണിയില്‍ മത്സരം കടുത്തത് വിലയിലും പ്രതിഫലിക്കുന്നു. ‘ഓല’ ഇലക്‌ട്രിക് സ്കൂട്ടർ ഈ മാസം അവസാനം വരെ ആകർഷകമായ വിലക്കിഴിവ് പ്രഖ്യാപിച്ചു. വിവിധ സീരീസുകള്‍ക്ക് 17,500 മുതല്‍ 25,000 രൂപവരെയാണ് കുറച്ചത്.

എസ്1 പ്രോ 1,47,499 രൂപയില്‍നിന്ന് 1,29,999 രൂപയായും എസ്1 എയർ 1,19,999 രൂപയില്‍നിന്ന് 1,04,999 രൂപയായും എസ്1 എക്സ് പ്ലസ് 1,09,999 രൂപയില്‍നിന്ന് 84,999 രൂപയായുമാണ് കുറയുക. ഓല എസ്1 പ്രോ, എസ്1 എയർ എന്നിവക്ക് സർക്കാർ സബ്സിഡിയും ലഭിക്കും. ടാറ്റ മോട്ടോഴ്സ് ബാറ്ററി വില കുറച്ചതാണ് ‘ഓല’ തീരുമാനത്തിന് കാരണമെന്നാണ് വിപണി വർത്തമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക