ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി മുന്നോട്ട് പോവുകയാണ്. രാജസ്ഥാന്‍ റോയല്‍സാണ് ഇത്തവണ തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടുന്നത്. 8ല്‍ 7ലും ജയിച്ച രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണുള്ളത്. രാജസ്ഥാനൊപ്പം തകര്‍പ്പന്‍ ബൗളിങ് പ്രകടനം നടത്തി സ്പിന്നര്‍ യുസ് വേന്ദ്ര ചഹാല്‍ കൈയടി നേടുകയാണ്. ഐപിഎല്ലില്‍ 200 വിക്കറ്റ് നേടുന്ന ആദ്യത്തെ ബൗളറായി ചഹാല്‍ മാറുകയും ചെയ്തിരുന്നു.

ചഹാല്‍ ഐപിഎല്ലില്‍ ശ്രദ്ധേയ പ്രകടനം നടത്തുമ്ബോള്‍ ചഹാലിന്റെ ഭാര്യയുടേതെന്ന നിലയില്‍ പ്രചരിക്കുന്ന വീഡിയോ വലിയ വിമര്‍ശനത്തിന് വഴി തുറന്നിരിക്കുകയാണ്. സ്വിമ്മിങ് പൂളില്‍ സുഹൃത്തിനൊപ്പം കുളിക്കുന്ന വീഡിയോയും ചിത്രങ്ങളുമാണ് ചഹാലിന്റെ ഭാര്യ ധനശ്രീയുടേതെന്ന രീതിയില്‍ പ്രചരിക്കുന്നത്. വീഡിയോ വൈറലാവുകയും വലിയ സൈബര്‍ ആക്രമണ ധനശ്രീക്കെതിരേ ഉയരുകയുമാണ്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ മറ്റൊന്നാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടെലിവിഷന്‍ താരം സുരഭി ചന്ദനയുടെ ചിത്രവും വീഡിയോയുമാണത്. കഴിഞ്ഞിടെയാണ് കരണ്‍ ശര്‍മയുമായി സുരഭിയുടെ വിവാഹം കഴിഞ്ഞത്. സുരഭിക്ക് ചഹാലിന്റെ ഭാര്യ ധനശ്രീയുമായി നല്ല മുഖ സാദൃശ്യമുണ്ട്. സുരഭി കരണുമായി സ്വിമ്മിങ് പൂളില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഇതാണ് ധനശ്രീയുടേതെന്ന നിലയില്‍ തെറ്റിദ്ധരിക്കപ്പെട്ട് വൈറലായത്. വീഡിയോയുടെ പേരില്‍ ധനശ്രീക്കെതിരേ വ്യാപക വിമര്‍ശനം ഉയരവെയാണ് വസ്തുത പുറത്തുവരുന്നത്.

ധനശ്രീ ചഹാലിനെ വിവാഹം കഴിച്ച ശേഷം വഞ്ചിക്കുകയാണ് എന്നതുള്‍പ്പെടെ പല തരം മോശം കമന്റുകളും അധിക്ഷേപ പരാമര്‍ശങ്ങളുമാണ് ധനശ്രീയെ മെന്‍ഷന്‍ ചെയ്ത് ഉയരുന്നത്. ഇതിന് മുമ്ബും ധനശ്രീക്കെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. സുഹൃത്തിനൊപ്പം ധനശ്രീ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ധനശ്രീയെ സുഹൃത്ത് പിന്നില്‍ നിന്ന് കെട്ടിപ്പിടിച്ച്‌ നില്‍ക്കുന്ന ചിത്രം ധനശ്രീ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു.ഇതിന്റെ പേരില്‍ വ്യാപക സൈബര്‍ ആക്രമണമാണ് ധനശ്രീക്ക് നേരിടേണ്ടി വന്നത്. തന്റെ കുടുംബ ബന്ധത്തെയടക്കം ഇത് ബാധിച്ചുവെന്ന് പിന്നീട് ധനശ്രീ തുറന്ന് പറഞ്ഞിരുന്നു.

അഭിനേത്രിയും മോഡലും ഡാന്‍സറും സോഷ്യല്‍ മീഡിയ താരവുമാണ് ധനശ്രീ. ചഹാലിനെപ്പോലെ തന്നെ വലിയ ആരാധക പിന്തുണ ധനശ്രീക്കുണ്ട്. അതുകൊണ്ടുതന്നെ ധനശ്രീയുടെ വീഡിയോയെന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോ പെട്ടെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. കഴിഞ്ഞ തവണത്തെ സൈബര്‍ ആക്രമണം ശക്തമായതോടെ പരസ്യമായി പ്രതികരിച്ച്‌ ധനശ്രീ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത്തവണ ഇതുവരെ ധനശ്രീ പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. വീഡിയോ വൈറലായതിന് പിന്നാലെ ഇതും ധനശ്രീയുടെ കുടുംബത്തെ വേദനിപ്പിക്കുമെന്നുറപ്പ്. ചഹാലിന്റെ ഭാര്യയായതിനാല്‍ ധനശ്രീയ്‌ക്കെതിരേ പ്രത്യേക അജണ്ടയോടെ സൈബര്‍ ആക്രമണം നടക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക