ഡല്‍ഹിയിലെ ദേശീയ പാതയില്‍ ബൈക്ക് അഭ്യാസം നടത്തിയ രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. സ്പൈഡര്‍മാന്റെ വേഷം ധരിച്ചെത്തിയ രണ്ട് പേരാണ് ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയത്. ആദിത്യ എന്ന 20കാരനും 19 കാരിയായ അഞ്ജലിയ്ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. നജാഫ്ഗഡ് സ്വദേശികളാണ് ഇരുവരും. ഇവര്‍ ബൈക്കില്‍ അഭ്യാസം നടത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സ്‌പൈഡര്‍മാന്റെ വേഷം ധരിച്ച ഇവര്‍ ഹെല്‍മെറ്റ് ധരിക്കാതെയാണ് ബൈക്കില്‍ സഞ്ചരിച്ചത്. ബൈക്കിന് നമ്ബര്‍ പ്ലേറ്റും ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ”സംഭവത്തെപ്പറ്റി വിശദമായി അന്വേഷണം നടത്തിവരികയാണ്. ഹെല്‍മെറ്റ്, മിറര്‍, ലൈസന്‍സ്, നമ്ബര്‍ പ്ലേറ്റ് എന്നിവയില്ലാതെ അപകടകരമായ രീതിയില്‍ ബൈക്കോടിച്ചതിന് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്” മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക