പാമ്ബുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്ബോള്‍ മറ്റു ചിലത് ഭയം ഉളവാക്കുന്നതാണ്.ഇപ്പോള്‍ ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ നിന്ന് വെറുംകൈ കൊണ്ട് കൂളായി പാമ്ബിനെ പിടികൂടുന്ന യുവതിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയുടെ ലൊക്കേഷന്‍ എവിടെയാണ് എന്നത് വ്യക്തമല്ല.

കുളത്തില്‍ കസേരയുടെ മുകളില്‍ കയറി നിന്നാണ് യുവതി പാമ്ബിനെ പിടികൂടാന്‍ ശ്രമിക്കുന്നത്. ഭിത്തിയുടെ വിടവിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച പാമ്ബിനെ ഇരുമ്ബുവടി ഉപയോഗിച്ചാണ് യുവതി പുറത്തെടുത്തത്.തുടര്‍ന്ന് യാതൊരുവിധ ഭയവും കൂടാതെ കൈ കൊണ്ട് പാമ്ബിനെ പിടിച്ച്‌ യുവതി നടന്നുനീങ്ങുന്നതാണ് വീഡിയോയുടെ അവസാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാമ്ബിനെ കണ്ട് നീന്തല്‍ക്കുളത്തില്‍ കുളിക്കാന്‍ എത്തിയ കുട്ടികള്‍ ഓടി മറയുന്നത് കാണാം. ചിലര്‍ യുവതിയുടെ ധൈര്യത്തെ പ്രശംസിച്ചപ്പോള്‍ മറ്റുചിലര്‍ യുവതിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്ക പങ്കുവെച്ചു. ഇത്തരത്തില്‍ പാമ്ബിനെ പിടികൂടുന്നത് സുരക്ഷിതമല്ല എന്ന തരത്തിലും വീഡിയോയയ്ക്ക് താഴെ കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക