അനധികൃത സ്വത്ത് സമ്ബാദനവുമായി കോട്ടയം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ വാസുദേവനെ സസ്പെന്‍ഡ് ചെയ്തു. ഡോക്ടര്‍ക്കെതിരെ അനധികൃത സ്വത്ത് സമ്ബാദനത്തിന് കേസ് എടുത്ത് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

2013 മുതല്‍ 2018 വരെ ഡോക്ടര്‍ വാസുദേവന്‍ അനധികൃത സ്വത്ത് സമ്ബാദനം നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച്‌ ആരോഗ്യവകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക