സംസ്ഥാനത്ത് ക്ഷേമ പെന്‍ഷൻ അഞ്ച് മാസമായി മുടങ്ങി കിടക്കുന്നത് ഉന്നയിച്ച് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് നൽകി. സംഭവത്തില്‍ സഭ നിര്‍ത്തി വച്ച്‌ ചര്‍ച്ച വേണമെന്നാണ് ആവശ്യം. പി.സി.വിഷ്ണുനാഥ് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്.

പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തിയത് സാമൂഹിക പെന്‍ഷന്‍ കൊടുക്കുന്നതിന് വേണ്ടിയാണെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ ആയിരക്കണക്കിന് കൂടി രൂപ ഇത്തരത്തിൽ പിരിച്ചെടുത്തിട്ടും പെന്‍ഷന്‍ ഇപ്പോഴും കുടിശികയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവവും എംഎല്‍എ ചൂണ്ടിക്കാട്ടി. അദ്ദേഹം ജീവനൊടുക്കിയത് തന്‍റെ മരണത്തിന് സര്‍ക്കാരാണ് ഉത്തരവാദിയാണെന്ന് എഴുതിവച്ചിട്ടാണ് . സർക്കാരിന്‍റെ ഔദാര്യമല്ല പെൻഷൻ എന്നും എംഎല്‍എ വിമർശിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക