ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അധിക സീറ്റ് ആവശ്യത്തിലുറച്ച്‌ കേരള കോണ്‍ഗ്രസ് എം. കേരള കോണ്‍ഗ്രസിന് അധിക സീറ്റിന് അര്‍ഹതയുണ്ട്. മൂന്ന് സീറ്റുകള്‍ വരെ ലഭിക്കാന്‍ യോഗ്യതയുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലോക്‌സഭാ സീറ്റ് വിഷയത്തിലേക്ക് ചര്‍ച്ച പോയിട്ടില്ല. കേരള കോണ്‍ഗ്രസിന് മൂന്ന് സീറ്റ് വരെ അര്‍ഹതപ്പെട്ടതാണ്. അത് നേതൃത്വത്തിനും എല്‍ഡിഎഫിനും അറിയാം. ബാക്കി കാര്യങ്ങള്‍ എല്‍ഡിഎഫിലാണ് ചര്‍ച്ച ചെയ്യേണ്ടത്. അത് അവിടെ ചര്‍ച്ച ചെയ്യും.’ ജോസ് കെ മാണി പറഞ്ഞു.കേരളത്തില്‍ ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാവില്ലെന്നും ജോസ് കെ മാണി അഭിപ്രായപ്പെട്ടു. കേരളത്തെ സാമ്ബത്തികമായി ബുദ്ധിമുട്ടിക്കാനാണ് ബിജെപി ശ്രമം. റബ്ബര്‍ വില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സഹായം കൂടിയേ തീരൂവെന്നും ജോസ് കെ മാണി പറഞ്ഞു.ഒരു ഭാഗത്ത് മോദിയാണ് ഗ്യാരണ്ടി എന്ന് എന്‍ഡിഎ പ്രചാരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മറുഭാഗത്ത് രാജ്യത്ത് ജനാധിപത്യഗ്യാരണ്ടി തന്നെ നഷ്ടമായി. ഗൗരവത്തോടെ ഇതിനെ കാണണം. ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തപ്പെടുകയാണെന്നും ജോസ് കെ മാണി അഭിപ്രായപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോട്ടയം സീറ്റ് സംബന്ധിച്ച്‌ ആദ്യം എല്‍ഡിഎഫില്‍ ചര്‍ച്ച നടക്കും. ശേഷമായിരിക്കും സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക. സംഘടനാ പ്രവര്‍ത്തനം ശക്തമാക്കി മുന്നോട്ട് പോകുമെന്നും ജോസ് കെ മാണി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക