കോഴിക്കോട്: ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലടിച്ചത് കേട്ടാലറയ്ക്കുന്ന തെറിവിളികളുടെ അകമ്ബടിയോടെ. താമരശ്ശേരി വോക്കേഷണല്‍ ഹയര്‍ സെക്കൻറി സ്കൂളിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെ ഏറ്റുമുട്ടിയത്. സ്കൂളിനുള്ളില്‍ ആരംഭിച്ച ചെറിയ സംഘര്‍ഷം സ്കൂളിന് സമീപത്തെ വയലിലും, റോഡിലുമെല്ലാം കൂട്ടത്തല്ലായി പരിണമിക്കുകയായിരുന്നു.

സംഘര്‍ഷത്തില്‍ രണ്ടു കുട്ടികള്‍ക്ക് പരുക്കേറ്റതായി സമീപവാസികള്‍ പറയുന്നു. സമീപവാസികള്ളാണ് സംഘര്‍ഷത്തിൻറെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കേട്ടാലറയ്ക്കുന്ന അസഭ്യവാക്കുകള്‍ പറഞ്ഞാണ് വിദ്യാര്‍ത്ഥികള്‍ പരസ്യമായി തമ്മിലടിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

😓 താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ, സമീപത്തെ വീടിനു മുകളിൽ നിന്നും പകർത്തിയ വീഡിയോ,

Posted by Rajan Joseph on Friday, 5 January 2024

ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടാണ് വിദ്യാര്‍ത്ഥികളെ പിടിച്ച്‌ മാറ്റിയത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക