തിരുവനന്തപുരം: കെ.വി തോമസിന് വീണ്ടും പേഴ്‌സണല്‍ സ്റ്റാഫിനെ അനുവദിച്ച് മുഖ്യമന്ത്രിയുടെ വക ന്യൂ ഇയര്‍ സമ്മാനം. തനിക്ക് പ്രൈവറ്റ് സെക്രട്ടറിയെ വേണമെന്ന കെ.വി. തോമസിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഡല്‍ഹിയില്‍ താമസിക്കുന്ന അഡ്വ. കെ. റോയ് വര്‍ഗീസിനെയാണ് കെ.വി. തോമസിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. ന്യൂ ഇയര്‍ സമ്മാനമായി ജനുവരി 1 ന് മുഖ്യമന്ത്രി ഉത്തരവും ഇറക്കി കൊടുത്തു.

2023 ജനുവരി 27 മുതല്‍ നിയമനത്തിന് പ്രാബല്യം ഉണ്ട്. നിയമനത്തിന് ഒരു വര്‍ഷത്തെ മുൻ കാല പ്രാബല്യം കൊടുത്തതോടെ 12 മാസത്തെ ശമ്ബളമായി 5, 28,240 രൂപ ഉടൻ പ്രൈവറ്റ് സെക്രട്ടറിക്ക് ലഭിക്കും. പ്രൈവറ്റ് സെക്രട്ടറി തസ്തിക ഇല്ലാത്തതിനാല്‍ പുതിയ തസ്തിക സൃഷ്ടിച്ചാണ് നിയമനം നടത്തിയത്.കരാര്‍ നിയമനത്തിലാണ് പ്രൈവറ്റ് സെക്രട്ടറിയെ നിയമിച്ചത്. 44,020 രൂപയാണ് പ്രതിമാസ ശമ്ബളം. വാഹനം, ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും പ്രൈവറ്റ് സെക്രട്ടറിക്ക് ലഭിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെ.വി തോമസിന്റെ മുൻഗാമി എ. സമ്ബത്തിന് പ്രൈവറ്റ് സെക്രട്ടറി ഇല്ലായിരുന്നു. പ്രൈവറ്റ് സെക്രട്ടറി കൂടിയേ തീരൂ എന്ന കെ.വി. തോമസിന്റെ പിടിവാശിക്ക് മുഖ്യമന്ത്രി വഴങ്ങി കൊടുക്കുകയായിരുന്നു. നാല് ജീവനക്കാരാണ് കെ.വി തോമസിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നത്. 2 അസിസ്റ്റന്റ് , 1 ഓഫിസ് അറ്റൻഡന്റ് , 1 ഡ്രൈവര്‍ എന്നീ തസ്തികകളാണ് കെ.വി തോമസിന് അനുവദിച്ചിരുന്നത്.

ഡല്‍ഹി ഓഫിസിലെ അസിസ്റ്റന്റിന് ശമ്ബളം 34,095 രൂപയും കൊച്ചി ഓഫിസിലെ അസിസ്റ്റന്റിന് 30, 995 രൂപയും ആണ് ശമ്ബളം. ഡല്‍ഹി ഓഫിസിലെ ഡ്രൈവറുടെ ശമ്ബളം 22,072 രൂപയും കൊച്ചിയിലെ ഓഫിസ് അറ്റൻഡന്റിന്റെ ശമ്ബളം 22,072 രൂപയും ആണ്.1 ലക്ഷം രൂപയാണ് കെ.വി തോമസിന്റെ ഓണറേറിയം. കാബിനറ്റ് റാങ്കിലാണ് കെ.വി. തോമസിന്റെ നിയമനം. കാബിനറ്റ് റാങ്ക് ഉള്ളതു കൊണ്ട് പൈലറ്റ് വാഹനം ഉള്‍പ്പെടെയുള്ള എല്ലാ ഫെസിലിറ്റിയും കെ.വി തോമസിന് ലഭിക്കും. ഓണറേറിയം കൂടാതെ ടെലിഫോണ്‍ ചാര്‍ജ്, വാഹനം , യാത്ര ബത്ത എന്നി ആനുകൂല്യങ്ങളും കെ.വി തോമസിന് ലഭിക്കും.

പൈലറ്റ് വാഹനത്തിന്റെ അകമ്ബടിയോടെ സര്‍ക്കാര്‍ വാഹനത്തില്‍ കേരളമാകെ ചുറ്റി നടന്ന് സഞ്ചരിക്കുകയാണ് കെ.വി തോമസിന്റെ ഹോബി. സാമ്ബത്തിക പ്രതിസന്ധിക്കിടയില്‍ ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി 12.50 ലക്ഷം രൂപ കെ.വി തോമസിന് ഡിസംബര്‍ 18 ന് ഓണറേറിയം നല്‍കിയത് വിവാദം ആയിരുന്നു. കെ.വി തോമസ് എന്ത് സേവനമാണ് കേരളത്തിന് വേണ്ടി ഡല്‍ഹിയില്‍ ചെയ്യുന്നതെന്ന് ആര്‍ക്കും അറിവില്ല. ഖജനാവ് തുരന്ന് തിന്നുന്ന മറ്റൊരു വെള്ളാനയായി കെ.വി തോമസും മാറിയിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക