അടുത്തിടെ വിവാദമായ പൂഞ്ഞാർ പള്ളി സംഭവത്തില്‍ അറസ്റ്റിലായവർ കാട്ടിയത് തെമ്മാടിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ന്യൂന പക്ഷ വിഭാഗങ്ങളുമായുള്ള മുഖാമുഖത്തിലാണ്അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 23 ന് കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടക്കടുത്ത പൂഞ്ഞാര്‍ സെന്റ് മേരിസ് ഫൊറാന പള്ളിയിലായിരുന്നു സംഭവം. പള്ളിമുറ്റത്ത് ബൈക്ക് റേസിങ് നടത്തിയപ്പോള്‍ ശബ്ദംമൂലം ആരാധന തടസപ്പെട്ടു.തുടര്‍ന്ന് ചോദിക്കാന്‍ പുറത്തിറങ്ങിയ അസിസ്റ്റന്റ് വികാരി ഫാ. തോമസ് ആറ്റുച്ചാലിനെ പള്ളിമുറ്റത്ത് ഒരുകൂട്ടം യുവാക്കള്‍ ബൈക്കിടിച്ച്‌ വീഴ്ത്തിയതാണ് സംഭവം. അറസ്റ്റിലായവർ എല്ലാം ഒരു മതത്തില്‍ പെട്ടവർ ആയിരുന്നു എന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം.

‘എന്തു തെമ്മാടിത്തമാണ് യഥാർത്ഥത്തില്‍ അവിടെ കാട്ടിയത്.ആ ഫാദറിന് നേരെ വണ്ടി കയറ്റുകയായിരുന്നു.അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ചെറുപ്പക്കാരുടെ സെറ്റെന്നു പറയുമ്ബോള്‍എല്ലാവരും ഉണ്ടാകും എന്നല്ലേ നമ്മള്‍ കരുതുന്നത്? എന്നാല്‍ അതില്‍ മുസ്ലിം വിഭാഗക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു വിഭാഗത്തെ മാത്രം തിരഞ്ഞു പിടിച്ചതല്ല’ മുഖ്യമന്ത്രി വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൂഞ്ഞാർ പള്ളി സംഭവത്തില്‍ മുസ്ലിം വിഭാഗത്തെ മാത്രം പ്രതിചേർത്തു എന്ന പ്രമുഖ ഇസ്ലാമിക പണ്ഡിതനും ഓള്‍ ഇന്ത്യ ഇസ്ലാഹി മൂവ്മെന്റ് ജനറല്‍ സെക്രട്ടറിയും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കേരള കോ – ഓഡിനേറ്ററുമായ ഹുസൈൻ മടവൂരിന്റെ ആരോപണത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി. ‘ഹുസൈൻ മടവൂരിനെ പോലെയുള്ളവർ വലിയ സ്ഥാനങ്ങള്‍ ഇരിക്കുന്നവരല്ലേ? തെറ്റായ ധാരണ വച്ചു പുലർത്തരുത്.പോലീസിന്റെ ഭാഗത്ത് തെറ്റുണ്ടാകാം. തെറ്റുണ്ടെങ്കില്‍ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ നടപടിയും എടുക്കാം,’ എന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രിയുടെ തുറന്നുപറച്ചിൽ കേരള കോൺഗ്രസ് ജോസ് കെ മാണി ഗ്രൂപ്പിനും വിനയാകുകയാണ്. പൂഞ്ഞാറിൽ നടന്നത് വിദ്യാർത്ഥികൾക്ക് സംഭവിച്ച ഒരു കൈയബദ്ധമാണെന്നും മുസ്ലിം വിദ്യാർത്ഥികൾ മാത്രമല്ല ക്രിസ്ത്യൻ ഹിന്ദു മതവിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികളും സംഘത്തിൽ ഉണ്ടായിരുന്നുവെന്നും ജോസ് കെ മാണിയുടെ പാർട്ടിയിലെ പ്രാദേശിക നേതാക്കൾ പ്രചരിപ്പിച്ചിരുന്നു. പോലീസ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേര് വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ തീവ്ര ഇസ്ലാമിക നിലപാടുള്ള സംഘങ്ങൾക്കൊപ്പം നിന്ന് ജോസ് കെ മാണി വിഭാഗം കേരള കോൺഗ്രസ് പൂഞ്ഞാർ പള്ളിയിൽ നടന്ന അതിക്രമത്തെ കുട്ടിക്കളി എന്നുവരുത്തി തീർത്ത് ന്യായീകരിക്കാൻ ശ്രമിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക