FlashKeralaNewsPolitics

മന്ത്രിസഭാ പുനഃസംഘടന: അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി; വിശദാംശങ്ങൾ വായിക്കാം.

മന്ത്രിസഭ പുനഃസംഘടനയ്ക്ക് മുന്നോടിയായി ഗതാഗത മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറി. ഇടത് മുന്നണി യോഗത്തിന് തൊട്ടുമുന്‍പാണ് ക്ലിഫ് ഹൗസിലെത്തി രാജിക്കത്ത് കൈമാറിയത്. പുതിയ മന്ത്രിമാരുടെ പ്രഖ്യാപനം ഇടത് മുന്നണി യോഗത്തിന് ശേഷം പ്രഖ്യാപിക്കും.

കേരള കോണ്‍ഗ്രസ് ബി എംഎല്‍എ കെ ബി ഗണേഷ് കുമാറും കോണ്‍ഗ്രസ് എസ് എംഎല്‍എ കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുംമുന്നണി ധാരണ പ്രകാരം, രണ്ടര വര്‍ഷം ടേം കഴിഞ്ഞതിനെ തുടര്‍ന്നാണ് ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രാജിവയ്ക്കുന്നത്. ഇവര്‍ക്ക് പകരം, കേരള കോണ്‍ഗ്രസ് ബി എംഎല്‍എ കെ ബി ഗണേഷ് കുമാറും കോണ്‍ഗ്രസ് എസ് എംഎല്‍എ കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും. നവകേരള സദസ്സിന്റെ സമാപനത്തിന് ശേഷം മന്ത്രിമാര്‍ രാജിവയ്ക്കണമെന്നായിരുന്നു ധാരണ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button