മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെയും രത്‌നഗിരിയിലെയും 4 സ്വത്തുക്കള്‍ അടുത്ത മാസം 5ന് ലേലം ചെയ്യും. കള്ളക്കടത്തുകാര്‍ക്കും വിദേശനാണയ വിനിമയ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കും എതിരെയുള്ള നിയമപ്രകാരം (സഫെമ) കണ്ടുകെട്ടിയവയാണിവ.

രത്‌നഗിരി ഖേഡ് താലൂക്കിലെ ബംഗ്ലാവുകളും മാമ്ബഴത്തോട്ടവും ഇതില്‍ ഉള്‍പ്പെടുന്നു.ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കറുടെ ഇതേ സ്ഥലത്തെ 2 പ്ലോട്ടുകളും പഴയ പെട്രോള്‍ പമ്ബും ഉള്‍പ്പെടെയുള്ളവ 2020 ല്‍ 1.10 കോടി രൂപയ്ക്ക് ലേലം ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന ദാവൂദിന്റെ ആരോഗ്യനില അപകടത്തിലാണെന്ന് ഒരാഴ്ചയായി അഭ്യൂഹമുണ്ടെങ്കിലും ഇപ്പോഴും സ്ഥിരീകരണമില്ല. ഇന്ത്യൻ ഏജൻസികൾ ആണ് ദാവൂദ് നേരെ ഉണ്ടായ അക്രമത്തിന് പിന്നിലെന്നും അഭ്യൂഹം ഉണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക