ഭര്‍തൃമതിയായ യുവതിക്ക് വാട്‌സ് ആപിലൂടെ അശ്ലീല സന്ദേശം അയച്ചുവെന്ന സംഭവത്തില്‍ സി പി എം ലോകല്‍ കമിറ്റി അംഗത്തിനെതിരെ പാര്‍ടി നടപടി എടുത്തു. സി പി എം മാടായി ഏരിയാ കമിറ്റിക്ക് കീഴിലുള്ള ലോകല്‍ കമിറ്റിയംഗമായ പ്രാദേശിക നേതാവിനെതിരെയാണ് നടപടി സ്വീകരിച്ചത്. ഇയാളെ ഒരു വര്‍ഷത്തേക്ക് പാര്‍ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

സൃഹൃത്തിന്റെ ഭാര്യയ്ക്ക് വാട്‌സ് ആപിലൂടെ അശ്ലീല സന്ദേശമയച്ചതിനെ തുടര്‍ന്ന് സുഹൃത്ത് പാര്‍ടി മാടായി ഏരിയാ കമിറ്റിക്ക് പരാതി നല്‍കുകയായിരുന്നു. ഇതേതുടര്‍ന്നാണ് സഹകരണ ബാങ്ക് ജീവനക്കാരന്‍ കൂടിയായ പാര്‍ടി പ്രാദേശിക നേതാവിനെ ലോകല്‍ കമിറ്റിയില്‍ നിന്നും പാര്‍ടി ബ്രാഞ്ചില്‍ നിന്നും ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക