തിരുവനന്തപുരം: സെപ്​റ്റംബര്‍ 27ന് സംസ്ഥാനത്ത് ഹര്‍ത്താല്‍. 27 ന് നടത്തുന്ന ഭാരത്​ ബന്ദ്​ സംസ്ഥാനത്ത്​ ഹര്‍ത്താലായി ആചരിക്കാന്‍ സംയുക്ത ട്രേഡ്​ യൂണിയന് സമിതി തീരുമാനിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട്​ ആറ് വരെയാകും ഹര്‍ത്താല്‍. പത്രം, പാല്‍, ആംബുലന്‍സ്​, മരുന്ന്​ വിതരണം, ആശുപത്രി സേവനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ്​ അവശ്യ സര്‍വിസുകള്‍ എന്നിവ​യെ ഹര്‍ത്താലില്‍ നിന്ന്​ ഒഴിവാക്കി​.

പത്ത്​ മാസമായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന്​ പരിഹാരം കാണാന്‍ ശ്രമിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയാണ്​ ഭാരത്​ ബന്ദ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. ഹര്‍ത്താലിന്റെ ഭാ​ഗമായി സ്ഥാനത്ത് 27ന് രാവിലെ എല്ലാ തെരുവുകളിലും പ്രതിഷേധ ശൃംഖല സംഘടിപ്പിക്കും. കൊവിഡ്​ പ്രോ​ട്ടോക്കോള്‍ പാലിച്ച്‌​ ആയിരിക്കും ഇത്. സെപ്​റ്റംബര്‍ 22 ന്​ പ്രധാന തെരുവുകളില്‍ ജ്വാല തെളിയിച്ച്‌​ ഹര്‍ത്താല്‍ വിളംബരം ചെയ്യും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക