തിരുവനന്തപുരം: കേന്ദ്രമന്ത്രിയും ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ വി മുരളീധരന്റെ വാഹന ജാഥയ്‌ക്ക് നേരെ അതിക്രമം. ബൈക്കിലെത്തിയ മുന്നംഗ സംഘമാണ് വാഹനപര്യടനത്തിന് നേരെ ആക്രമണം നടത്തിയത്. സിപിഎം പ്രവർത്തകരാണ് അതിക്രമത്തിന് പിന്നിലെന്നാണ് വിവരം.

സിപിഎം വാർഡ് മെമ്ബറുടെ മകനും സംഘത്തിലുണ്ടായിരുന്നു. പള്ളിക്കലിലെ കുത്തിക്കാടായിരുന്നു സംഭവം.വാഹന പര്യടനത്തിന് നേരെ അതിക്രമിച്ചു കയറിയ സിപിഎം പ്രവർത്തകർ ജാഥയ്‌ക്ക് തടസമുണ്ടാക്കുകയും മുരളീധരനെ അസഭ്യം പറയുകയുമായിരുന്നു. ഇതോടെ വാഹന പര്യടനം നിർത്തി വച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടർന്ന് ബിജെപി പ്രവർത്തകർ പൊലീസിനെ വിവരമറിയിച്ചു. നാവായിക്കുളം മേഖലയിലെ പര്യടനത്തിന് ശേഷമാണ് മുരളീധരൻ പള്ളിക്കലിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരിച്ചത്. ശക്തമായ ത്രികോണ മത്സരമാണ് ആറ്റിങ്ങൽ മണ്ഡലത്തിൽ നടക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക