ലോകമെമ്ബാടും ധാരാളം ഉപഭോക്താക്കളുഉള്ള ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്ലിക്കേഷൻ ആണ് വാട്സ്‌ആപ്പ്. മെറ്റാ ഉടമസ്ഥയിലുള്ള വാട്സ്‌ആപ്പ് അടുത്തിടെ കൊണ്ടുവന്ന പുതിയ ഫീച്ചറാണ് വാട്സ്‌ആപ്പ് ചാനലുകള്‍. എന്നാല്‍ വാട്സ്‌ആപ്പ് ചാനലുകളുടെ വരവോടെ ഉപയോക്താക്കള്‍ക്ക് നഷ്ടപ്പെട്ട സവിശേഷതയാണ് പഴയ സ്റ്റാറ്റസ് ഇന്റര്‍ഫേസ്. മുകളില്‍നിന്ന് താഴേക്ക് സ്വൈപ്പ് ചെയ്തു കോണ്‍ടാക്‌ട് ലിസ്റ്റിലുള്ള സ്റ്റാറ്റസുകള്‍ കാണാൻ സാധിച്ചിരുന്ന ഈ ഇൻറര്‍ഫേസ് ചാനലുകളുടെ വരോട് ആകെ മാറി. പകരം സ്ക്രീനിന്റെ വലതുഭാഗത്ത് നിന്ന് സ്വൈപ്പ് ചെയ്ത് സ്റ്റാറ്റസുകള്‍ കാണാൻ സാധിക്കുന്ന തരത്തിലാണ് പുതിയ ക്രമീകരണം. കൂടാതെ മുൻപ് ലഭിച്ചിരുന്ന മറ്റൊരു ഫീച്ചറും ഇതോടെ നഷ്ടമായി.

അപ്ഡേറ്റിനു മുൻപ് കോണ്‍ടാക്‌ട് ലിസ്റ്റിലുള്ള ഉപയോക്താക്കള്‍ അപ്ലോഡ് ചെയ്യുന്ന സ്റ്റാറ്റസുകളുടെ തമ്ബ്നെയില്‍ ആയിരുന്നു സ്റ്റാറ്റസ് ബാറില്‍ കാണിച്ചിരുന്നത്. എന്നാല്‍ പുതിയ മാറ്റത്തിനുശേഷം ഉപയോക്താക്കളുടെ പ്രൊഫൈല്‍ ചിത്രങ്ങളാണ് ഈ സ്ഥാനത്ത് പ്രത്യക്ഷപ്പെടുന്നത്.പഴയ വാട്സ്‌ആപ്പ് സ്റ്റാറ്റസ് ഇന്റര്‍ഫേസ്പുതിയ അപ്ഡേറ്റില്‍, ചാനല്‍ പ്രത്യക്ഷപ്പെട്ടത് പല ഉപയോക്താക്കള്‍ക്കും സ്വീകാര്യമായിരുന്നെങ്കിലും പഴയ സ്റ്റാറ്റസ് ഇൻറര്‍ഫേസ് നഷ്ടപ്പെട്ടത് ധാരാളം ഉപയോക്താക്കളാണ് നിരാശ ഉണ്ടാക്കിയത്. എന്നാല്‍ പഴയ പടി സ്റ്റാറ്റസ് വീണ്ടും പുനര്‍ ക്രമീകരിക്കാനുള്ള മാര്‍ഗവും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.ഏതെങ്കിലും വാട്സ്‌ആപ്പ് ചാനലുകളില്‍ ജോയിൻ ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ നിന്നെല്ലാം അണ്‍ഫോളോ ചെയ്ത് പുറത്തിറങ്ങിയാല്‍ പഴയ രീതിയില്‍ വീണ്ടും മുകളില്‍ നിന്ന് താഴേക്ക് സ്വൈപ്പ് ചെയ്ത് സ്റ്റാറ്റസുകള്‍ കാണാൻ സാധിക്കുന്ന ഇന്റര്‍ഫേസ് ലഭ്യമാകും. എന്നാല്‍ ചാനലുകളില്‍ പിന്നീട് അംഗമായാല്‍ ഇതു പഴയപടി ആകും എന്നതും ഓര്‍ത്തിരിക്കണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്റ്റാറ്റസ് ഇൻറര്‍ഫേസ് എങ്ങനെ പുനര്‍ക്രമീകരിക്കാം?

വാട്സ്‌ആപ്പ് ഹോം സ്ക്രീൻ, മുകളിലായി കാണുന്ന അപ്ഡേറ്റ്സ് വിഭാഗം തുറക്കുക.

ഇവിടെ നിങ്ങള്‍ അങ്കമായിട്ടുള്ള വാട്സ്‌ആപ്പ് ചാനലുകള്‍ കാണാൻ സാധിക്കുംചാനലല്‍ തുറന്ന്, വലതുവശത്ത് മുകളിലായുള്ള ത്രീ ഡോട്ട്സില്‍ ടാപ്പ് ചെയ്യുക.

ഇപ്പോള്‍ തുറന്നുവരുന്ന സെറ്റിംഗ്സില്‍ അണ്‍ഫോളോ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്തു ചാനലിനെ ഫോളോ ചെയ്യുന്നത് അവസാനിപ്പിക്കാം.

മറ്റു ചാനലുകളില്‍ അംഗമാണെങ്കില്‍ ആ ചാനലുകളെയും ഇതേ രീതിയില്‍ അണ്‍ഫോളോ ചെയ്യുക. എല്ലാ ചാനലുകളെയും അണ്‍ഫോളോ ചെയ്ത ശേഷം അപ്ഡേറ്റ്സില്‍ നിങ്ങള്‍ക്ക് പഴയ സ്റ്റാറ്റസ് ഇൻറര്‍ഫേസ് കാണാൻ സാധിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക