
ചാലക്കുടിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് തകര്‍ത്ത സംഭവത്തില്‍ പൊലീസിനെതിരെ വീണ്ടും എസ്‌എഫ്‌ഐ. എസ്‌ഐയുടെ കൈകാലുകള്‍ തല്ലിയൊടിക്കുമെന്ന് എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസന്‍ മുബാറക് ഭീഷണിപ്പെടുത്തി. എസ്‌ഐയുടെ കൈകാലുകള്‍ തല്ലിയൊടിച്ച് ജയിലില്‍ പോകാന്‍ തയാറാണെന്ന് ഹസന്‍ മുബാറക് പറഞ്ഞു.
എസ്‌ഐയ്ക്ക് എതിരെ എസ്‌എഫ്‌ഐ പരസ്യമായി അസഭ്യ വര്‍ഷം ചൊരിഞ്ഞു. എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസിന് എതിരെ ചാലക്കുടിയില്‍ നടത്തിയ പ്രകടനത്തിലായിരുന്നു നേതാക്കളുടെ ഭീഷണി.കഴിഞ്ഞ ദിവസമാണ് പൊലീസ് ജീപ്പിന് മുകളില്‍ കയറി നിന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ജീപ്പ് തകര്‍ത്തത്. ജീപ്പ് തകര്‍ത്ത അഞ്ച് പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ആക്രമണത്തിന് നേതൃത്വം നല്‍കിയ ഡിവൈഎഫ്‌ഐ നേതാവ് നിധിന്‍ പുല്ലനെ ഇന്നാണ് കസ്റ്റഡിയില്‍ എടുത്തത്. തൃശൂര്‍ ഒല്ലൂരില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുമ്ബോള്‍ പൊലീസ് പിടികൂടുകയായിരുന്നു.