FlashKeralaNewsSocial

നിയമപരമായി വിവാഹബന്ധം വേർപിരിയുന്നതിന് മുമ്പ് ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചു; ഭർത്താവിന്റെ വീടിനു മുന്നിൽ കുട്ടിയുമായെത്തി ബഹളം വെച്ച് യുവതി; സ്ഥിരം പ്രശ്നക്കാരി എന്നും വീട്ടിലെ രീതിക്ക് യോജിക്കുന്നവളല്ല എന്നും ഭർത്താവിന്റെ ബന്ധുക്കൾ: സുൽത്താൻബത്തേരിയിൽ നടന്ന നാടകീയ സംഭവങ്ങളുടെ വിശദാംശങ്ങൾ വായിക്കാം.

സുല്‍ത്താന്‍ബത്തേരി: ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ക്രൂരമായി മര്‍ദിച്ചെന്ന് യുവതിയുടെ പരാതി. സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടി സ്വദേശിക്കെതിരെയാണ് ഭാര്യ ഷഹാന ബാനുവും 11 വയസ്സുള്ള മകളും പരാതിയുമായി രംഗത്തെത്തിയത്. ഭര്‍ത്താവിന്റെ വീടിന് മുന്നില്‍ മകളുമായെത്തി ബഹളംവെച്ച യുവതിയെ ഒടുവില്‍ പോലീസെത്തിയാണ് തിരിച്ചയച്ചത്. സംഭവത്തില്‍ നിയമപരമായി പരാതി നല്‍കാനും ആവശ്യപ്പെട്ടു.

മര്‍ദനത്തിനിരയായ യുവതിയും മകളും പിന്നീട് ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവില്‍നിന്നും ഭര്‍തൃവീട്ടുകാരില്‍നിന്നും കൊടിയപീഡനം നേരിട്ടെന്നാണ് ഷഹാന ബാനു പറയുന്നത്. മകള്‍ക്കും തനിക്കും ജീവനാംശമോ നഷ്ടപരിഹാരമോ നല്‍കാതെയാണ് ഭര്‍ത്താവ് രണ്ടാംവിവാഹം കഴിച്ചതെന്നും യുവതി ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

ഒന്നരവര്‍ഷമായി മാറിതാമസിക്കുന്നതിനിടെ ഭര്‍ത്താവ് ഏകപക്ഷീയമായി വിവാഹമോചന നടപടികള്‍ ആരംഭിക്കുകയായിരുന്നു. എന്നാല്‍, വിവാഹമോചന നടപടികള്‍ പൂര്‍ത്തിയാക്കും മുന്‍പേയാണ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത് വീട്ടില്‍ കൊണ്ടുവന്നതെന്നും യുവതി പറയുന്നു. 37 പവനും മൂന്നുലക്ഷത്തോളം രൂപയുമാണ് സ്ത്രീധനമായി നല്‍കിയത്. പിതാവിന്റെ മരണശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ മര്‍ദനം തുടങ്ങിയെന്നും യുവതി ആരോപിക്കുന്നു. ”കുട്ടിയുടെ കൈപിടിച്ച്‌ കടിച്ചു, നിലത്തിട്ട് ഉരുട്ടി. എനിക്ക് വേണ്ടി പറയാനും പ്രതികരിക്കാനും ആരുമില്ല. എനിക്ക് വാപ്പയില്ല. അത് ഇവര്‍ക്ക് നന്നായിട്ട് അറിയാം. എന്നെ എന്തുചെയ്താലും, നാളെ ഞാന്‍ മരിച്ചെന്ന വാര്‍ത്തകേട്ടാലും ഇവിടെവന്ന് ചോദിക്കാന്‍ ഒരാളില്ലെന്ന് ഇവര്‍ക്ക് നല്ല ധൈര്യമുണ്ട്”, യുവതി പറഞ്ഞു.

അതേസമയം, പലതവണ ചര്‍ച്ചകള്‍ നടത്തിയിട്ടും യുവതിയും ബന്ധുക്കളും ഒത്തുതീര്‍പ്പിന് തയ്യാറായില്ലെന്നായിരുന്നു ഭര്‍തൃവീട്ടുകാരുടെ പ്രതികരണം. എപ്പോഴും ആ കുട്ടി പ്രശ്നക്കാരിയാണ്. അവള്‍ക്കു സ്വന്തമായി പറന്നുനടക്കണം. പുതിയ ഫാഷനില്‍ നടക്കണം. അതൊന്നും ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം അനുവദിച്ചുകൊടുക്കാൻ പറ്റില്ല. നല്ല പഠിക്കുന്ന കുട്ടിയാണ്. വീട്ടിലൊക്കെ നല്ല ഉപകാരം ചെയ്യുന്ന കുട്ടിയാണ്. പക്ഷേ, അവള്‍ ഭര്‍ത്താവിനെ അനുസരിക്കില്ല, വീട്ടുകാരെ അനുസരിക്കില്ല. അവള്‍ക്ക് ഓടി പാടി നടക്കണം. അതാണ് അവളുടെ മെയിൻ ലക്ഷ്യം. ജിമ്മും മറ്റുള്ള പരിപാടികളുമൊക്കെ ആയിട്ട് അവള്‍ പുറത്ത് ആടിപ്പാടി നടക്കുകയാണ്. അതൊന്നും ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം വച്ചുപൊറുപ്പിക്കാൻ പറ്റുന്ന സംഭവമല്ല.” – ഭര്‍ത്താവിന്റെ ബന്ധു അബ്ദുല്‍ അസീസ് പറഞ്ഞു.

എപ്പോഴും ആ കുട്ടി പ്രശ്നക്കാരിയാണ്. അവള്‍ക്കു സ്വന്തമായി പറന്നുനടക്കണം. പുതിയ ഫാഷനില്‍ നടക്കണം. അതൊന്നും ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം അനുവദിച്ചുകൊടുക്കാൻ പറ്റില്ല. നല്ല പഠിക്കുന്ന കുട്ടിയാണ്. വീട്ടിലൊക്കെ നല്ല ഉപകാരം ചെയ്യുന്ന കുട്ടിയാണ്. പക്ഷേ, അവള്‍ ഭര്‍ത്താവിനെ അനുസരിക്കില്ല, വീട്ടുകാരെ അനുസരിക്കില്ല. അവള്‍ക്ക് ഓടി പാടി നടക്കണം. അതാണ് അവളുടെ മെയിൻ ലക്ഷ്യം. ജിമ്മും മറ്റുള്ള പരിപാടികളുമൊക്കെ ആയിട്ട് അവള്‍ പുറത്ത് ആടിപ്പാടി നടക്കുകയാണ്. അതൊന്നും ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം വച്ചുപൊറുപ്പിക്കാൻ പറ്റുന്ന സംഭവമല്ല.” – ഭര്‍ത്താവിന്റെ ബന്ധു അബ്ദുല്‍ അസീസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button