ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാളായ ജിയോ വേള്‍ഡ് പ്ലാസ ജനങ്ങള്‍ക്കായി തുറക്കാനൊരുങ്ങുന്നു. നവംബര്‍ ഒന്നിന് മാള്‍ ഉദ്ഘാടനം ചെയ്യും. മുകേഷ് അംബാനിയുടെ സ്വപ്ന പദ്ധതിയാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാള്‍ സ്ഥിതി ചെയ്യുന്നത്.

കാര്‍ട്ടിയര്‍, ബള്‍ഗാരി, ഡിയോര്‍, ഗുച്ചി, ഐഡബ്ല്യുസി ഷാഫ്ഹൗസന്‍ എന്നിവയുള്‍പ്പെടെ നിരവധി ജനപ്രിയ ബ്രാന്‍ഡുകളുടെ ഷോറൂമുകള്‍ ഉണ്ടായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. നൂറുകണക്കിന് അന്താരാഷ്‌ട്ര ആഡംബര സ്റ്റോറുകള്‍ ഇവിടെ ഉണ്ടാകും. ഈ ആഢംബര മാളിലൂടെ 5 ബില്യണ്‍ ഡോളറിന്റെ റീട്ടെയില്‍ വ്യവസായമാണ് മുകേഷ് അംബാനി ലക്ഷ്യം വെക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു ഡസനിലധികം ആഡംബര വിദേശ ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുമെന്നാണ് പ്രതീക്ഷ. ഇവയില്‍ ഭൂരിഭാഗവും മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് റീട്ടെയിലിന്റെ പങ്കാളികളാണ്. ജിയോ വേള്‍ഡ് പ്ലാസയിലൂടെ റീടൈല്‍ മേഖലയില്‍ കുതിച്ചുചാട്ടം നടത്താനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായ ബെര്‍ണാഡ് അര്‍നോള്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ലൂയിസ് വിറ്റണ്‍ മെഗാ മാളില്‍ സ്റ്റോര്‍ ആരംഭിക്കും. 40 ലക്ഷം രൂപയാണ് വാടക എന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, ആഡംബര ബ്രാന്‍ഡായ ഡിയോറും ജിയോ വേള്‍ഡ് പ്ലാസയില്‍ ഒരു സ്റ്റോര്‍ വാടകയ്‌ക്കെടുത്തിട്ടുണ്ട്. 21 ലക്ഷം രൂപയാണ് ഡിയോര്‍ വാടകയായി നല്‍കേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക