
തൃശൂര്‍: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ഇളയ മകന്‍ ആനന്ദിന്റെ പ്രതിശ്രുത വധു രാധികാ മര്‍ച്ചന്റ്, റിലയന്‍സ് ഡയറക്ടര്‍ മനോജ് മോദി എന്നിവര്‍ക്കൊപ്പമാണ് മുകേഷ് അംബാനി ക്ഷേത്രസന്നിധിയിലെത്തിയത്.
തെക്കേ നടപ്പന്തലിന് മുന്നില്‍ വെച്ച് ദേവസ്വം അധികൃതര്‍ മുകേഷ് അംബാനിയെ സ്വീകരിച്ചു. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ വിജയന്‍, ഭരണസമിതി അംഗങ്ങളായ സി.മനോജ്, മുന്‍ എംപി ചെങ്ങറ സുരേന്ദ്രന്‍, കെ.വി മോഹനകൃഷ്ണന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി വിനയന്‍, ദേവസ്വം ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഡോ.വി.കെ വിജയന്‍ മുകേഷ് അംബാനിയെ പൊന്നാട അണിയിച്ചു. കുറച്ചുകാലമായി ഇവിടെ വന്നിട്ട്. ഇപ്പോള്‍ വരാനായി. വളരെ സന്തോഷം. സ്വീകരണത്തിന് നന്ദിയെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ പ്രതികരിച്ചു.