മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 45-ാമത് വാർഷിക പൊതുയോഗം ആരംഭിച്ചു. ദീപാവലിയോടെ മെട്രോ നഗരങ്ങളിൽ ജിയോ 5ജി സേവനം ലഭ്യമാക്കുമെന്ന് അംബാനി പറഞ്ഞു. 5ജിക്കായി ജിയോ രണ്ട് ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു.

ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നീ മെട്രോ നഗരങ്ങളിൽ ജിയോ 5ജി സേവനങ്ങൾ ദീപാവലിയോടെ ആരംഭിക്കും. ഡിസംബർ 23നകം ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ജിയോ 5ജി സേവനങ്ങൾ ലഭ്യമാകുമെന്നും മുകേഷ് അംബാനി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടർച്ചയായി മൂന്നാം വർഷവും വാർഷിക പൊതുയോഗം വീഡിയോ കോൺഫറൻസിംഗിലൂടെ നടക്കും. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു.

അടുത്തിടെ നടന്ന സ്‌പെക്‌ട്രം ലേലത്തിൽ റിലയൻസ് ജിയോ ഇൻഫോകോം ആണ് ഏറ്റവും കൂടുതൽ ലേലം വിളിച്ചത്, 24,740 മെഗാഹെർട്‌സ്. കഴിഞ്ഞ വാർഷിക മീറ്റിംഗിൽ, അംബാനി അതിന്റെ ആദ്യ സ്മാർട്ട്ഫോണായ ജിയോഫോൺ നെക്സ്റ്റ് അവതരിപ്പിച്ചു.

റിലയൻസിന്റെ തലമുറമാറ്റം വേഗത്തിലാക്കുമെന്ന് കഴിഞ്ഞ വർഷത്തെ ഷെയർഹോൾഡർ മീറ്റിംഗിൽ അംബാനി സൂചന നൽകിയിരുന്നു, ഡിസംബറിൽ ഇക്കാര്യം ആവർത്തിച്ചു. അദ്ദേഹത്തിന്റെ മൂന്ന് മക്കളായ ഇഷ, ആകാശ്, അനന്ത് എന്നിവർ ഇതിനകം തന്നെ ഈ ബിസിനസ്സിന്റെ തലപ്പത്തുണ്ട്.

നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ അറ്റാദായത്തിൽ 46 ശതമാനം വർധനവുണ്ടായതായി മുകേഷ് അംബാനി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ടെലികോം, റീട്ടെയിൽ മേഖലകളിലെ വളർച്ചയും ഇന്ധന സംസ്കരണ വിപണിയിൽ നിന്നുള്ള വരുമാനം വർധിച്ചതുമാണ് കമ്പനിയെ ഈ നേട്ടത്തിലേക്ക് നയിച്ചത്. ഇത്തവണ ഏപ്രിൽ ജൂൺ പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭം 17955 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇത് 12273 കോടി രൂപയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക