മുംബൈ: മുകേഷ് അംബാനി റിലയന്‍സ് ജിയോയുടെ ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഡിജിറ്റല്‍ വിഭാഗമായ ജിയോ, യൂണിറ്റിന്റെ ഡയറക്ടര്‍ സ്ഥാനം മുകേഷ് അംബാനി ഒഴിയുമെന്ന് ചൊവ്വാഴ്ച അറിയിച്ചു. നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറും മുകേഷിന്റെ മകനുമായ ആകാശ് അംബാനിയെ പുതിയ ബോര്‍ഡ് ചെയര്‍മാനായി കമ്ബനി പ്രഖ്യാപിച്ചു.

ജൂണ്‍ 27 മുതല്‍ കമ്ബനിയുടെ ഡയറക്ടര്‍ സ്ഥാനം മുകേഷ് അംബാനി രാജിവെച്ചു. 2022 ജൂണ്‍ 27 തിങ്കളാഴ്ച നടന്ന ജിയോയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലെ തീരുമാനങ്ങള്‍ അനുസരിച്ച്‌ ജൂണ്‍ 27 മുതല്‍ പങ്കജ് മോഹന്‍ പവാര്‍ കമ്ബനിയുടെ മാനേജിംഗ് ഡയറക്ടറായി ചുമതലയേല്‍ക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കമ്ബനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ ചെയര്‍മാനായി നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആകാശ് എം അംബാനിയെ നിയമിച്ചതിന് അംഗീകാരം ലഭിച്ചതയാ റിലയന്‍സ് ജിയോ കമ്ബനിയുടെ ബോര്‍ഡ് യോഗത്തില്‍ പറഞ്ഞു.ജൂണ്‍ 27 ന് ജോലി സമയം അവസാനിക്കുന്നതോടെയാണ് ചെയര്‍മാനായി ആകാശ് നിയമിക്കപ്പെടുന്നത്.പങ്കജ് മോഹന്‍ പവാറിനെ, ബിസിനസ്സിന്റെ മാനേജിംഗ് ഡയറക്ടറായി ആണ് തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ അഞ്ച് വര്‍ഷത്തെ കാലാവധി ജൂണ്‍ 27-ന് ആരംഭിച്ചു. കെ വി ചൗധരിയും രമീന്ദര്‍ സിംഗ് ഗുജ്റാളും സ്വതന്ത്ര ഡയറക്ടര്‍മാരായി.

ഇന്ത്യയിലെ പ്രമുഖ വ്യവസായിയാണ് മുകേഷ് അംബാനി. മുകേഷ് അംബാനി ആരംഭിച്ച റിലയന്‍സ് ഇന്‍ഫോകോം ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇപ്പോള്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡ് എന്നറിയപ്പെടുന്നത്. റിലയന്‍സ് ഇന്‍ഡസ്റ്റ്രീസിന്റെ ചെയര്‍മാനും , മാനേജിംഗ് ഡയറക്ടറുമായിരുന്ന ഇദ്ദേഹത്തിനാണ് കമ്ബനിയുടെ പ്രധാന ഓഹരിപങ്കാളിത്തവും ഉള്ളത്. കമ്ബനിയില്‍ ഇദ്ദേഹത്തിന്റെ വ്യക്തിഗതമായ ഓഹരിവിഹിതം 48 ശതമാനത്തോളമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക