റിലയന്‍സ് ഇന്‍ഡസ്‌ട്രീസിന്‍റെ 45-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് മകള്‍ ഇഷയ്‌ക്ക് റിട്ടെയില്‍ ബിസിനസിന്‍റെ മേല്‍നോട്ടം മുകേഷ് അംബാനി നല്‍കിയത്. ഇന്നലെ (29.8.2022) നടന്ന റിലയന്‍സ് ഇന്‍ഡസ്‌ട്രീസിന്‍റെ 45-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി ഇക്കാര്യം പ്രഖ്യാപിച്ചത്.

യുഎസിലെ യേല്‍ സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദധാരിയാണ് 30കാരിയായ ഇഷ. സ്‌റ്റാന്‍ഫോഡ് ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് എംബിഎ നേടി. വാട്‌സ്‌ആപ്പ് ഉപയോഗിച്ച്‌ ഓണ്‍ലൈനായി പലചരക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതും പണമടക്കുന്നതിനെ കുറിച്ചും ഇഷ യോഗത്തില്‍ അവതരണം നടത്തി. റിലയന്‍സ് റീട്ടെയില്‍ ഒരു ഫാസ്‌റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സ് ബിസിനസ് അവതരിപ്പിക്കുമെന്നും ഇഷ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിരാമല്‍ ഗ്രൂപ്പിലെ അജയ്-സ്വാതി പിരാമല്‍ ദമ്ബതികളുടെ മകന്‍ ആനന്ദ് പിരാമലിനെയാണ് ഇഷ വിവാഹം കഴിച്ചത്. റിലയന്‍സ് ജിയോയുടെ ചെയര്‍മാനായി മൂത്തമകന്‍ ആകാശിനെ നിയമിച്ചിട്ട് അധികമായില്ല. ഇഷയും ആകാശും ഇരട്ടകളാണ്. ഇളയ മകന്‍ ആനന്ദ് റിലയന്‍സ് ന്യൂ എനര്‍ജി സോളാര്‍, റിലയന്‍സ് ന്യൂ സോളാര്‍ തുടങ്ങിയ മേല്‍നോട്ടമാണ് വഹിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക