EmploymentFeaturedIndiaNews

അംബാനിയുടെ ഡ്രൈവർക്ക് പ്രതിമാസം രണ്ട് ലക്ഷം; കുട്ടിയുടെ പരിചാരകയ്ക്ക് കരീന നൽകുന്നത് പ്രതിമാസം ഒന്നരലക്ഷം; ഷാറൂഖ് ഖാനും, സൽമാൻ ഖാനും, ആമിർ ഖനും അംഗരക്ഷകർക്ക് നൽകുന്നത് കോടികൾ: രാജ്യത്തെ ചില ഉയർന്ന ശമ്പള കണക്കുകൾ വായിക്കാം.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2022 ഓഗസ്റ്റില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഒരു രൂപപോലും ശമ്ബളയിനത്തില്‍ കൈപ്പറ്റിയില്ല. തന്റെ ഉയര്‍ന്ന ശമ്ബളത്തിന് പരിധി നിശ്ചയിക്കാനും അദ്ദേഹം തയ്യാറായി. 2008-2009 സാമ്ബത്തിക വര്‍ഷം മുതല്‍ ശമ്ബളം ഉള്‍പ്പടെയുള്ള മൊത്തം ആനുകൂല്യം 15 കോടി രൂപയില്‍ അദ്ദേഹം ഒതുക്കി.

പ്രതിവര്‍ഷം 24 കോടി രൂപയിലധികം രൂപയാണ് അദ്ദേഹം ത്യജിച്ചത്. അതേസമയം, ജീവനക്കാര്‍ക്ക് ഉയര്‍ന്ന ശമ്ബളം നല്‍കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്ന ഒരു വീഡിയോ പ്രകാരം 2017ല്‍ അദ്ദേഹത്തിന്റെ ഡ്രൈവറുടെ പ്രതിമാസ ശമ്ബളം രണ്ടു ലക്ഷം രൂപയാണ്. അതായത് വാര്‍ഷിക ശമ്ബളം 24 ലക്ഷം രൂപ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

അംബാനിയുടെ കുടുംബത്തിനുവേണ്ടി വിശ്വസ്തരായ ജോലിക്കാരെ നല്‍കുന്ന ഏജന്‍സിയെക്കുറിച്ച്‌ ഓദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല. സ്വകാര്യ കരാര്‍ സ്ഥാപനം വഴിയാണ് ഡ്രൈവറെ നിയമിച്ചിട്ടുള്ളതെന്നുമാത്രം വ്യക്തം. വാണിജ്യ, ആഡംബര വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അതിവിദഗ്ധരായവരെയാണ് തിരഞ്ഞെടുക്കുന്നത്. അതിനായി പ്രത്യേക പരിശീലനവും കര്‍ശനമായ പരീക്ഷകളുമുണ്ട്. വാഹനം ബുള്ളറ്റ് പ്രൂഫ് ആണെന്ന് പറയേണ്ടതില്ലല്ലോ. അംബാനി കുടുബത്തിലെ പാചകക്കാര്‍, ഗാര്‍ഡുകള്‍, ഹൗസ് കീപ്പിങ് ഉദ്യോഗസ്ഥര്‍ എന്നിവരെയെല്ലാം ‘റോയല്‍’ പദവിയിലാണ് പരിഗണിക്കുന്നത്.

ബോളീവുഡ് താരങ്ങള്‍

സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാന്‍ ബോളീവുഡ് സെലിബ്രിറ്റികള്‍ വന്‍തുകയാണ് ചെലവഴിക്കുന്നത്. സല്‍മാന്‍ ഖാന്റെ അംഗരക്ഷകനായ ഷേര 20 വര്‍ഷമായി അദ്ദേഹത്തോടൊപ്പമുണ്ട്. പ്രതിവര്‍ഷം രണ്ടു കോടി രൂപവരെയാണ് അദ്ദേഹത്തിന്റെ പ്രതിഫലമെന്നാണ് അറിയുന്നത്. മകന്‍ തൈമൂറിനെ പരിചരിക്കുന്നതിന് പ്രതിഫലമായി കരീന കപൂര്‍ സഹായിക്ക് നല്‍കുന്നത് പ്രതിമാസം 1.50 ലക്ഷം രൂപയാണ്. ഓവര്‍ ടൈം ജോലി ചെയ്താല്‍ ഇത് 1.75 ലക്ഷം രൂപയാകും. ആമിര്‍ ഖാന്‍ അംഗരക്ഷകനായ യുവരാജ് ഷോര്‍പാണ്ഡെയ്ക്ക് നല്‍കുന്നത് പ്രതിവര്‍ഷം രണ്ട് കോടി രൂപയാണ്.

ഷാരൂഖ് ഖാന്റെ അംഗരക്ഷകനായ രവി സിഗ് പ്രതിവര്‍ഷം പ്രതിഫലമായി നേടുന്നതാകട്ടെ 2.5 കോടി രൂപയുമാണ്. ആഡംബര വസതിയുടെ ഫോട്ടോ പുറത്തുവന്നതിനെതുടര്‍ന്ന് ഏറെ സംസാര വിഷയമായ വ്യക്തിയാണ് എസ്‌ആര്‍കെയുടെ മാനേജരായ പൂജ ദദ്‌ലാനി. പ്രതിവര്‍ഷം ഏഴ് മുതല്‍ ഒമ്ബത് കോടിവരെയാണ് അവരുടെ സമ്ബാദ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ അവരുടെ ആസ്തി 50 കോടിയാണെന്നാണ് കണക്ക്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button