
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വിശ്വസ്തനായ ജീവനക്കാരന് നല്‍കിയത് കോടികള്‍ വിലയുള്ള ബഹുനില കെട്ടിടം. ശതകോടീശ്വരന്റെ വലംകൈ എന്നറിയപ്പെടുന്ന മനോജ് മോദിക്കാണ് 1500 കോടി വിലയുള്ള വീട് സമ്മാനിച്ചത്. മുംബൈയിലെ നേപ്പിയന്‍ സീ റോഡ് ഏരിയയിലാണ് സമ്മാനമായി നല്‍കിയ കെട്ടിടം.
റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ കോടിക്കണക്കിന് ഡോളറിന്റെ ഡീലുകള്‍ നേടിയെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് മനോജ് മോദിയെന്നാണ് പറയുന്നത്. ഇതിനാലാണ് മനോജ് മോദിക്ക് സമ്മാനം നല്‍കിയത്. വൃന്ദാവനം എന്ന പേരില്‍ അറിയപ്പെടുന്ന കെട്ടിടമാണ് അംബാനി മനോജിന് സമ്മാനിച്ചത്. 1.7 ലക്ഷം ചതുരശ്ര വലിപ്പമുള്ളതാണ് കെട്ടിടം. ഓരോ നിലയും 8,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമാണ്. ഈ കെട്ടിടത്തില്‍ 7 നിലകളിലായി പാര്‍ക്കിംങ് സൗകര്യവുമുണ്ട്.