റിലയന്‍സ് മേധാവിയും ഇന്ത്യയിലെ മുന്‍ നിര വ്യവസായികളിലൊരാളുമായ മുകേഷ്​ അംബാനിയുടെ സ്വത്ത് ഭാഗിക്കുന്നതില്‍ തീരുമാനമായതായി റിപ്പോര്‍ട്ട്. ഇതിന് വേണ്ടി വര്‍ഷങ്ങളായി വിവിധ വഴികള്‍ അംബാനി കുടുംബം പരിഗണിച്ചിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

മുഴുവന്‍ സമ്ബത്തും ട്രസ്റ്റിന്‍റെ ഘടനയുള്ള സ്ഥാപനത്തിന്​ കീഴിലേക്ക്​ മാറ്റുകയാവും അംബാനി ചെയ്യുക. റിലയന്‍സ്​ ഇന്‍ഡസ്​ട്രീസിനായിരിക്കും ട്രസ്റ്റിന്‍റെ നിയന്ത്രണം. മുകേഷ്​ അംബാനിക്കും നിത അംബാനിക്കും മൂന്ന്​ മക്കള്‍ക്കും സ്ഥാപനത്തില്‍ ഓഹരി പങ്കാളിത്തമുണ്ടായേക്കും. കൂടാതെ ഉപദേശകരായി അംബാനിയുടെ വിശ്വസ്​തരും ട്രസ്റ്റിലുണ്ടാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

208 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ആസ്തി വീതം വെക്കുമ്ബോള്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കാതിരിക്കാനുള്ള നീക്കങ്ങളാണ്​ 64കാരനായ അംബാനി നടത്തുന്നത്​. 2005 ല്‍ ​ധീരുഭായി അംബാനി വളര്‍ത്തിയെടുത്ത 90,000 കോടി രൂപ ആസ്​തിയുള്ള റിലയന്‍സ്​ വ്യവസായ ശൃംഖലയുടെ ഭാഗം വെപ്പ് നടന്നപ്പോള്‍ വലിയ തോതില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു. മുകേഷ് അംബാനിയുടെ അമ്മ കോകില ബെന്നിന്‍റെ ഇടപെടലോടെയായിരുന്നു തര്‍ക്കങ്ങള്‍ക്ക് വിരാമമിട്ടത് .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക