എറണാകുളം മഹാരാജാസ് കോളേജില്‍ പ്രിൻസിപ്പാളിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. കോളേജ് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകരെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഉപരോധം. ഇന്നലെ വൈകിട്ട് നാല് മണിയോടെ തുടങ്ങിയ ഉപരോധ സമരം രാത്രി 9.45 ഓടെയാണ് അവസാനിച്ചത്.

പ്രിൻസിപ്പല്‍ പൊലീസിന്റെ സഹായം തേടിയിട്ടില്ലെന്നാണ് മനസിലാക്കുന്നത്. പ്രിൻസിപ്പലിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. സമര വിവരമറിഞ്ഞ് കോളേജിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടയാൻ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക