മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്ബതികളാണ് ജയറാമും പാര്‍വതിയും. അടുത്തിടെയാണ് ഇരുവരും വിവാഹത്തിന്റെ 30-ാം വാര്‍ഷികം ആഘോഷിച്ചത്. മലയാളസിനിമയിലെ​ ഏറെ ശ്രദ്ധിക്കപ്പെട്ട താരവിവാഹങ്ങളില്‍ ഒന്നു കൂടിയായിരുന്നു ജയറാം- പാര്‍വതി ജോഡികളുടേത്.

ഏറെനാള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ഇരുവരും ജീവിതത്തിലും ഒന്നിച്ചു ചേര്‍ന്നപ്പോള്‍ സാക്ഷിയാവാന്‍ വലിയൊരു ആള്‍ക്കൂട്ടം തന്നെ എത്തിയിരുന്നു. എന്നാല്‍ വിവാഹത്തിനും മുന്‍പ് ഇരുവരും രഹസ്യമായി മോതിരം മാറുന്നതിന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സംവിധായകന്‍ പദ്മരാജന്റെ മകനായ അനന്തപത്മനാഭനാണ് ഈ പഴയചിത്രം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“മുപ്പത് വര്‍ഷം മുമ്ബ് അച്ഛന്റെ പടത്തിന് മുമ്ബില്‍ നടന്ന ഒരു രഹസ്യമോതിരം മാറല്‍ (പടത്തിലെ നായകനും നായികയും ഔദ്യോഗിക ദമ്ബതികള്‍ ആകും മുമ്ബ് ) സിനിമയിലല്ല,” ചിത്രം ഷെയര്‍ ചെയ്ത് അനന്തപത്മനാഭന്‍ കുറിക്കുന്നു.പദ്മരാജന്റെ പ്രിയപ്പെട്ട നായകന്‍ എന്ന വിശേഷണം സ്വന്തമാക്കികൊണ്ട് 1988 ല്‍ ‘അപര’ന്‍ എന്ന ചിത്രത്തിലൂടെയാണ് ജയറാം വെള്ളിത്തിരയില്‍ അരങ്ങേറിയത്. പാര്‍വ്വതിയെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും ‘അപര’നിലൂടെ തന്നെയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക