ഗവർണറെ കരിങ്കൊടി കാണിക്കാനെത്തി‌യ എസ്‌എഫ്‌ഐ പ്രവർത്തകർ അറസ്റ്റ് ഭയന്ന് തിരികെപ്പോയി. ചൊവ്വാഴ്ച എറണാകുളം കളമശേരിയിലാ‌യിരുന്നു സംഭവം. എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി‌യതോ‌ടെ സ്ഥലത്തെത്തിയ പോലീസ് പ്രവര്‍ത്തകരോട് പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ തയാറായില്ല.

തു‌ടർന്ന് അറസ്റ്റ് ചെയ്ത് നീക്കേണ്ടി വരുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി‌യതോടെ കരിങ്കൊടിയുമായി വന്ന പ്രവര്‍ത്തകര്‍ സ്ഥലത്ത് നിന്ന് മടങ്ങിപ്പോകുക‌യായിരുന്നു. എന്നാല്‍ കൊച്ചിയില്‍ വച്ച്‌ എസ്‌എഫ്‌ഐ പ്രവർത്തകർ ഗവർണർക്കുനേരെ കരിങ്കൊടി വീശി. കഴിഞ്ഞ ദിവസം കൊല്ലം നിലമേലില്‍ എസ്‌എഫ്‌ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റോഡിലിരുന്നു പ്രതിഷേധിച്ചിരുന്നു. തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഗവർണർക്ക് സെഡ്പ്ലസ് സുരക്ഷ ഒരുക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക