കൊച്ചി: വിമാനയാത്രാനിരക്ക് തീരുമാനിക്കുന്നതിന് വ്യവസ്ഥ വേണമെന്ന് ഹൈക്കോടതി. സാധാരണ ജനത്തെ ബാധിക്കുന്ന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനും റോളുണ്ടെന്ന് കോടതി പറഞ്ഞു.

യാതൊരു മാനദണ്ഡവുമില്ലാതെ ഇടയ്ക്കിടെ വിമാനനിരക്ക് വര്‍ധിപ്പിക്കുന്ന നടപടി ചോദ്യം ചെയ്ത് പ്രവാസി വ്യവസായിയായ സൈനുലബ്ദീന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ചില ഉത്സവ സീസണുകളില്‍ വിമാനനിരക്ക് നാലിരട്ടി വരെ വര്‍ധിപ്പിക്കുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാധാരണക്കാര്‍ക്ക് അനങ്ങാന്‍ പറ്റാത്ത സ്ഥിതിയിലാണ് പലപ്പോഴും നിരക്കുകള്‍ ഉയരുന്നതെന്ന് കോടതി നിരീക്ഷിച്ചു. ജനങ്ങളെ ബാധിക്കുന്ന വിഷയമായതിനാല്‍ സംസ്ഥാന സര്‍ക്കാരിനെ കേസില്‍ കക്ഷിയാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക